“മൊട്ടയടിക്കുമോ എന്ന് ലാലേട്ടൻ ചോദിച്ചത് അറംപറ്റിപ്പോയി”: കാൻസർ അതിജീവനത്തെക്കുറിച്ച് രേണു സുധി
കാൻസറിനോടുള്ള പോരാട്ടത്തിന് ശേഷം വീണ്ടും സജീവ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുന്ന സോഷ്യൽ മീഡിയ താരവും ബിഗ് ബോസ് മുൻ മത്സരാർഥിയുമായ രേണു സുധിയുടെ വാക്കുകൾ ശ്രദ്ധേയമാകുന്നു. ബിഗ് ബോസ് ഷോയിൽ വെച്ച് നടൻ മോഹൻലാൽ ചോദിച്ച ചോദ്യം തന്റെ ജീവിതത്തിൽ അറംപറ്റിയതുപോലെ സംഭവിച്ചുവെന്ന് രേണു സുധി വെളിപ്പെടുത്തി. ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.
കൊച്ചി: കാൻസറിനോടുള്ള പോരാട്ടത്തിന് ശേഷം വീണ്ടും സജീവ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുന്ന സോഷ്യൽ മീഡിയ താരവും ബിഗ് ബോസ് മുൻ മത്സരാർഥിയുമായ രേണു സുധിയുടെ വാക്കുകൾ ശ്രദ്ധേയമാകുന്നു. ബിഗ് ബോസ് ഷോയിൽ വെച്ച് നടൻ മോഹൻലാൽ ചോദിച്ച ചോദ്യം തന്റെ ജീവിതത്തിൽ അറംപറ്റിയതുപോലെ സംഭവിച്ചുവെന്ന് രേണു സുധി വെളിപ്പെടുത്തി. ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.
കീമോ സെഷനുകൾ പൂർത്തിയാക്കി പഴയ ജീവിതത്തിലേക്ക് മടങ്ങിയെത്തിയ താൻ ഇപ്പോൾ സന്തോഷവതിയാണെന്ന് രേണു പറഞ്ഞു. "ലാലേട്ടൻ അന്ന് ചോദിച്ചത് ജീവിതത്തിൽ അറംപറ്റിയതുപോലെയായിപ്പോയി. രോഗചികിത്സയുടെ ഭാഗമായി തലമുടി മൊട്ടയടിക്കേണ്ടി വന്നു. ഇപ്പോൾ മുടിയൊക്കെ വളരുന്നുണ്ട്, ഈ കാണുന്നതൊക്കെ വിഗ്ഗാണ്. എങ്കിലും ദൈവം എന്നെ ഇത്രത്തോളം എത്തിച്ചതിൽ ഞാൻ വളരെ ഹാപ്പിയാണ്. ഒരുപാട് നല്ല മനുഷ്യരുടെ പ്രാർഥനയും വഴിപാടുകളുമാണ് എന്നെ മുന്നോട്ട് കൊണ്ടുപോകുന്ന ശക്തി," രേണു സുധി പറഞ്ഞു.
ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയുടെ വീക്കെൻഡ് എപ്പിസോഡിലായിരുന്നു മോഹൻലാൽ രേണുവിനോട് "തലമുടി മൊട്ടയടിക്കാൻ റെഡിയാണോ?" എന്ന് തമാശയായി ചോദിച്ചത്. എന്നാൽ "ഇല്ല ലാലേട്ടാ, ഇപ്പോൾ ഉള്ളതുതന്നെ എക്സ്റ്റെൻഷൻ വെച്ചതാണ്" എന്നായിരുന്നു ചിരിയോടെയുള്ള രേണുവിന്റെ അന്നത്തെ മറുപടി.മാനസിക ബുദ്ധിമുട്ടുകൾ അലട്ടുന്നുണ്ടെന്നും മക്കളെ കാണണമെന്നും വ്യക്തമാക്കി ഷോയുടെ 34-ാം ദിവസമാണ് രേണു ബിഗ് ബോസ് ഹൗസിൽ നിന്ന് സ്വമേധയാ പുറത്തിറങ്ങിയത്. ചികിത്സാ വിവരങ്ങളും അതിജീവന നിമിഷങ്ങളും രേണു നിരന്തരം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.