നസ്ലിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ സന്തോഷമായിരുന്നു, പാവമാണ് ; ഹന്‍സിക

കോളേജില്‍ വന്നശേഷം ഫ്രണ്ട്‌സിന്റെ കൂടെ ആദ്യം കാണാന്‍ പോയ സിനിമയാണ് പ്രേമലു.

 

നസ്ലിന്റെ കൂടെ എനിക്ക് നല്ല എക്‌സ്പീരിയന്‍സ് ആയിരുന്നു.

നസ്ലിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ സന്തോഷമായിരുന്നെന്ന് നടി ഹന്‍സിക കൃഷ്ണ. നസ്ലിന്റെ വലിയ ആരാധികയാണ് താനെന്നും ആദ്യമായി നസ്ലിനെ നേരില്‍ കണ്ടപ്പോഴുള്ള സന്തോഷവും സിനിമയുടെ ആദ്യ ഷൂട്ടിങ് ദിനത്തിലെ എക്‌സ്പീരിയന്‍സും ഹന്‍സിക പങ്കുവെച്ചു. 

നസ്ലിന്റെ കൂടെ എനിക്ക് നല്ല എക്‌സ്പീരിയന്‍സ് ആയിരുന്നു. കോളേജില്‍ വന്നശേഷം ഫ്രണ്ട്‌സിന്റെ കൂടെ ആദ്യം കാണാന്‍ പോയ സിനിമയാണ് പ്രേമലു. ഞങ്ങള്‍ എല്ലാവരും ഒരുപാട് എന്‍ജോയ് ചെയ്ത സിനിമയായിരുന്നു അത്. ഓരോ സീനും ചിരിച്ചുചിരിച്ച് ആസ്വദിച്ചാണ് കണ്ടത്. എനിക്ക് ഭയങ്കര ഇഷ്ടമുള്ള ഒരു ആക്ടര്‍ തന്നെയാണ് നസ്ലന്‍', ഹന്‍സിക പറഞ്ഞു.

'ഫസ്റ്റ് ഡേ, എന്റെ ആദ്യ സീന്‍ അന്ന് തന്നെ നസ്ലിനെയാണ് കാണുന്നത്. മുന്നേ കണ്ടിട്ടൊന്നുമില്ല. ഫസ്റ്റ് ടൈം കണ്ടപ്പോള്‍ തന്നെ ഷേക്ക് ഹാന്‍ഡ് ഒക്കെ തന്നു. ഭയങ്കര ഹാപ്പിയായിരുന്നു. നല്ല ഒരാളാണ്, പാവമാണ് നസ്ലന്‍. മോണിറ്ററില്‍ സീനുകളൊക്കെ അന്ന് കണ്ടിട്ടുണ്ടായിരുന്നു. അതൊക്കെ സ്‌ക്രീനില്‍ കണ്ടിട്ട് നേരിട്ട് കാണാന്‍ പറ്റിയതില്‍ ഞാന്‍ വളരെ ഹാപ്പിയായിരുന്നു'.

'ആദ്യമായി അഭിനയിക്കുമ്പോള്‍ ചെറിയ പേടിയൊക്കെ ഉണ്ടായിരുന്നു. പേടിയെക്കാളും എങ്ങനെയായിരിക്കും എന്നൊരു ക്യൂരിയോസിറ്റി ഭയങ്കരമായിട്ട് ഉണ്ടായിരുന്നു. ഫസ്റ്റ് ഡേ ഷൂട്ടിന്റെ അന്ന് ഞാന്‍ ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. എന്റെ മനസില്‍ നാളെ ഫസ്റ്റ് ഫിലിമിന്റെ ഫസ്റ്റ് ഡേ ഷൂട്ടാണ്, ഒന്നും ചളമാക്കരുതേ എന്നായിരുന്നു', ഹന്‍സിക പറഞ്ഞു.