ഒരുപാട് ചിന്തിക്കാതെ ധരിച്ച വസ്ത്രമായിരുന്നു അത്, എനിക്കിഷ്ടമുള്ളത് ഞാനിടും, അതില്‍ മറ്റുള്ളവര്‍ക്കെന്താണ് ; ഐശ്വര്യ ലക്ഷ്മി

 

'സ്റ്റണ്ട് ഷൂട്ടിങ് കഴിഞ്ഞ് വളരെയധികം ക്ഷീണിതയായി, ഉറക്കം നഷ്ടപ്പെട്ട്, ഒരുപാടൊന്നും ചിന്തിക്കാതെ ധരിച്ച വസ്ത്രമായിരുന്നു അത്

 

പുറത്തിറങ്ങിയപ്പോള്‍ എന്തോ പ്രശ്‌നമുണ്ടെന്ന് തോന്നിയിരുന്നെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു.

പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ് ഐശ്വര്യ ലക്ഷ്മി. അടുത്തിടെ താരം ഒരു ഉദ്ഘാടനത്തിനെത്തിയ വസ്ത്രധാരണത്തിനെതിരെ വലിയ രീതിയില്‍ സൈബര്‍ അറ്റാക്കുകളും, അധിക്ഷേപങ്ങളും അരങ്ങേറിയിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. ഒരുപാടൊന്നും ചിന്തിക്കാതെ ധരിച്ച വസ്ത്രമായിരുന്നു അതെന്നും, പുറത്തിറങ്ങിയപ്പോള്‍ എന്തോ പ്രശ്‌നമുണ്ടെന്ന് തോന്നിയിരുന്നെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു.

'സ്റ്റണ്ട് ഷൂട്ടിങ് കഴിഞ്ഞ് വളരെയധികം ക്ഷീണിതയായി, ഉറക്കം നഷ്ടപ്പെട്ട്, ഒരുപാടൊന്നും ചിന്തിക്കാതെ ധരിച്ച വസ്ത്രമായിരുന്നു അത്. പുറത്തിറങ്ങിയപ്പോള്‍ തന്നെ എന്തോ പ്രശ്നമുണ്ടെന്ന് തോന്നിയിരുന്നു. അതിനെക്കുറിച്ച് കൂടുതലൊന്നും ആലോചിക്കാന്‍ പോയില്ല. സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതിനാല്‍ പരിപാടി കഴിഞ്ഞുള്ള വിഡിയോകളും കമന്റുകളുമൊന്നും കണ്ടില്ല. പിന്നെ എന്തിനാണ് ഇതൊക്കെ ഇത്ര ചര്‍ച്ച ചെയ്യുന്നത്? മറ്റെന്തെല്ലാം സംസാരിക്കാനുണ്ടിവിടെ. എനിക്കിഷ്ടമുള്ളത് ഞാനിടും. അതില്‍ മറ്റുള്ളവര്‍ക്കെന്താണ്?' ഐശ്വര്യ ലക്ഷ്മി പറയുന്നു.