കാലനും ആത്മാവും ചേർന്നു നടത്തുന്ന ഇൻവസ്റ്റിഗേഷൻ ; 'കുട്ടന്‍റെ ഷിനിഗാമി വരുന്നു

റഷീദ് പാറക്കൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുട്ടന്റെ ഷിനിഗാമി.ഒരു കാലനും ആത്മാവും ചേർന്നു നടത്തുന്ന ഇൻവസ്റ്റിഗേഷനാണ് ഈ ചിത്രം. ഷിനിഗാമി എന്നത് ജാപ്പനീസ് വാക്കാണ്
 

റഷീദ് പാറക്കൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുട്ടന്റെ ഷിനിഗാമി.ഒരു കാലനും ആത്മാവും ചേർന്നു നടത്തുന്ന ഇൻവസ്റ്റിഗേഷനാണ് ഈ ചിത്രം. ഷിനിഗാമി എന്നത് ജാപ്പനീസ് വാക്കാണ്. കാലൻ എന്നാണർഥം.കുട്ടൻ എന്ന ആത്മാവായി ജാഫർ ഇടുക്കിയും,ഷിനി ഗാമിയായി ഇന്ദ്രൻസുമാണ് എത്തുന്നത്.

പൂർണ്ണമായും ഹ്യൂമർ, ഫാന്റസി, ഇൻവസ്റ്റിഗേഷൻ ജോണറിൽ സംവിധായകൻ റഷീദ്  തികച്ചും വ്യത്യസ്തമായ ഒരു പ്രമേയമാണ് അവതരിപ്പിക്കുന്നത്.ഷിനിഗാമി ഒരു ആത്മാവിനെ തേടി നടക്കുന്നു.കൈയ്യിൽ ഒരു ജോഡി ചെരുപ്പുമായിട്ടാണ് ഷിനി ഗാമിയുടെ നടപ്പ്.

ഈ ചെരുപ്പുധരിക്കുന്നതോടെ ആത്മാവ് കൂടെപ്പോരണമെന്നാണ് ഇവരുടെ വിശ്വാസം.കുട്ടൻ എന്നയാളിന്റെ ആത്മാവിലേക്കാണ് ഷിനിഗാമിയുടെ കടന്നു വരവ്. ഇയാളുടെ മരണക്കാരണം തേടിയുള്ള യാത്രയാണ് ചിത്രം. നർമ്മത്തിന്റെയും ഫാന്റസിയുടെയും ഒപ്പം തികഞ്ഞ ത്രില്ലർ മൂഡിലുമാണ് ചിത്രം അവതരിപ്പിക്കുന്നത്.

ഇതിലെ കാലനും ആത്മാവും സാധാരണക്കാരെപ്പോലെയാണ് പ്രത്യക്ഷപ്പെടുന്നത്. നാം കേട്ടതും കണ്ടിട്ടുള്ളതുപോലെയുള്ള രൂപങ്ങളല്ല ഒരു ഗിമിക്സും ഈ കഥാപാത്രങ്ങൾക്കില്ലായെന്ന് സംവിധായകനായ റഷീദ് പാറക്കൽ പറഞ്ഞു.

അനീഷ്. ജി. മേനോൻ, ശ്രീജിത്ത് രവി,മ്പുനിൽ സുഖദ, അഷറഫ് പിലായ്ക്കൽ, ഉണ്ണിരാജാ, മുൻഷി രഞ്ജിത്ത്, പ്രിയങ്ക അഖില സന എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.സംവിധായകൻ തന്നെയാണ് ഇതിലെ ഗാനങ്ങളും രചിച്ചിരിക്കുന്നത്. സം