ഇന്‍റസ്ട്രി ഹിറ്റടിച്ച സൗഹൃദം ;വൈറലായി 'വാഴ 2' താരത്തിന്‍റെ പോസ്റ്റ്

പുതുമുഖങ്ങൾ നായകന്മാരായി ഇന്‍റസ്ട്രി ഹിറ്റടിച്ച ചിത്രമാണ് വാഴ 2. മലയാള സിനിമയെ വിസ്മയിപ്പിച്ചുകൊണ്ട് ബോക്സ് ഓഫീസിൽ പുതിയ ചരിത്രം കുറിക്കുകയാണ് വാഴ 2. കേരളത്തിൽ നിന്ന് മാത്രം ഏറ്റവും കൂടുതൽ വരുമാനം നേടുന്ന ചിത്രമെന്ന പ്രത്യേകത ഇനി വാഴക്ക് സ്വന്തം. വാഴയിലെ താരങ്ങൾക്കും ഇപ്പോൾ ആരാധകർ ഏറെയാണ്. സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതരായ ഇവർ ബിഗ് സ്ക്രീനിൽ എത്തിയപ്പോൾ പ്രതീക്ഷിച്ചതിലുപരിയായിരുന്നു ആരാധക പിന്തുണ.

ഏഴു ദിവസം കൊണ്ടാണ് ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടിയത്. വൈകാതെ ആഗോള കലക്ഷൻ 200 കോടിയും പിന്നിട്ടു. ഹാഷിർ, അലൻ, വിനായക്, അജിൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. നേരത്തെ സുഹൃത്തുക്കളായിരുന്ന ഇവരുടെ കൂട്ടുകെട്ട് തന്നെയാണ് ചിത്രത്തിന്‍റെ വിജയമായി മാറിയതും. ഇപ്പോഴിത അലൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റാണ് വൈറലാകുന്നത്.

ഹാഷിറുമൊന്നിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് അലൻ കുറിച്ചത്. 'അന്ന് എന്നെ വിഡിയോ എടുക്കാൻ നീ വിളിച്ചില്ലായിരുന്നെങ്കിൽ ഇന്ന് ഈ കാണുന്ന ഞാൻ ഉണ്ടാകില്ലായിരുന്നു...' അലൻ പോസ്റ്റിൽ പറയുന്നു. ഡിഗ്രി കാലഘട്ടം മുതൽ സുഹൃത്തുക്കളാണ് അലനും ഹാഷിറും. തന്നെ ആദ്യമായി വിഡിയോ ചെയ്യാൻ വിളിക്കുന്നത് ഹാഷിറാണെന്ന് അലൻ പറയുന്നു. 'കഴിവുള്ളവർ കേറിവരട്ടെ' എന്നായിരുന്നു ഹാഷിർ പോസ്റ്റിനുതാഴെ നൽകിയ മറുപടി. ഇരുവരുടേയും ഈ കോമ്പോ ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്.

മികച്ച വാണിജ്യ വിജയവും പ്രേക്ഷക പ്രശംസയും ഏറ്റുവാങ്ങിയ വാഴ 2 ഇനി ഒ.ടി.ടിയിലേക്ക് എത്തുകയാണ്. വെക്കേഷൻ ഒന്നുകൂടെ കളറാക്കാൻ മെയ് എട്ട് മുതൽ ചിത്രം ഒ.ടി.ടിയിൽ സ്ട്രീം ചെയ്യും. വിപിൻ ദാസിന്‍റെ രചനയിൽ സവിൻ എസ്.എ സംവിധാനം ചെയ്ത സിനിമ 230 കോടിയിലധികം ആഗോള തലത്തിൽ നേടിയിട്ടുണ്ട്. കേരളത്തിൽ നിന്ന് മാത്രം ഏറ്റവും കൂടുതൽ വരുമാനം നേടുന്ന ചിത്രം എന്ന ബഹുമതിയും വാഴ 2 നേടിയെടുത്തു.