ഞങ്ങൾ രണ്ട് ഇൻഡക്ഷൻ സ്റ്റൗ വാങ്ങി; എൽപിജി പ്രതന്ധിയിൽ അക്ഷയ് കുമാർ

 ഇന്ത്യയിൽ ഇപ്പോൾ വലിയ പാചക വാതക പ്രതിസന്ധിയാണ് അനുഭവപ്പെടുന്നത്. നിരവധി ഹോട്ടലുകളാണ് ഇതിനോടകം അടച്ച് പൂട്ടിയത്.

 

 ഇന്ത്യയിൽ ഇപ്പോൾ വലിയ പാചക വാതക പ്രതിസന്ധിയാണ് അനുഭവപ്പെടുന്നത്. നിരവധി ഹോട്ടലുകളാണ് ഇതിനോടകം അടച്ച് പൂട്ടിയത്.

സിനിമ മേഖലയുൾപ്പെടെയുള്ള മുഴുവൻ മേഖലകളിലും ഇതിൻ്റെ പ്രശ്നങ്ങൾ അലയടിക്കുകയും ചെയ്തു. രാജ്യത്തെ വലിയ പ്രധാന ന​ഗരങ്ങളിലെല്ലാം ഹോട്ടലുകൾ അടച്ചു പൂട്ടി. ഇപ്പോഴിതാ വിഷയത്തിൽ അക്ഷയ് കുമാറിൻ്റെ പ്രതികരണമാണ് വയറയാലിരിക്കുന്നത്. എൻ്റെ ഭാര്യ രണ്ട് ഇൻഡക്ഷൻ അടുപ്പുകൾ വാങ്ങിയിട്ടുണ്ടെന്നും നിങ്ങളും വാങ്ങൂ എന്നുമാണ് അക്ഷയ് കുമാർ പറഞ്ഞത്.

ക്ഷാമം തൻ്റെ കുടുബത്തെ ബാധിച്ചതിൻ്റെ വിവരങ്ങൾ പുറത്ത് വിട്ടത് ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. മുംബൈയിലൊരു വാർത്താ സമ്മേളനത്തിലാണ് കാര്യം വ്യക്തമാക്കിയിയത്. മുംബൈ ന​ഗരത്തിൽ പാചക വാതക ക്ഷാമത്തിൻ്റെ ഭാ​ഗമായി വലിയ പ്രതിസന്ധിയാണ് ഉണ്ടായക്കൊണ്ടിരിക്കുന്നത്. പ്രധാനപ്പെട്ട പല ഹോട്ടലുകളും അടക്കുകയും ചെയ്തു. ഇനിയും മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ പ്രതസന്ധി കൂടാനും സാധ്യതയുണ്ട്.