തെലുങ്കില്‍ ഓവറായി അഭിനയിച്ചാല്‍ ഒക്കെയാണ്, മലയാളത്തില്‍ നോര്‍മലാണ് ; വെളിപ്പെടുത്തി നടി മീന
തെലുങ്ക് ചെയ്യുമ്പോള്‍ ചില കഥാപാത്രങ്ങള്‍ ഞാന്‍ ഓവര്‍ ആയിട്ട് അഭിനയിച്ചിട്ടുണ്ട്.
കുറച്ചുകൂടി ലൗഡ് ആയിട്ട് വേണം എന്നാണ് അവര്‍ പറയുക.
ഒരു നടി എന്ന നിലയില്‍ എന്റെ വളര്‍ച്ചയ്ക്ക് ഏറ്റവും സഹായിച്ച ഒരു ഇന്‍ഡസ്ട്രി മലയാളമാണെന്ന് നടി മീന. കാരണം മലയാളത്തില്‍ ഒരു ഡിഫറന്റ് ആയിട്ടുള്ള ആക്ടിങ് ആണ്. സാന്ത്വനം ആണ് എന്റെ ആദ്യ മലയാളം സിനിമ. തമിഴിലും തെലുങ്കിലും ഞാന്‍ അഭിനയിക്കുമ്പോള്‍. ഞാന്‍ എന്ത് ചെയ്താലും അവിടെ ഒക്കെയാണ്. കുറച്ചു കൂടി ഇനിയും വേണം, കുറച്ചുകൂടി ലൗഡ് ആയിട്ട് വേണം എന്നാണ് അവര്‍ പറയുക.
തെലുങ്ക് ചെയ്യുമ്പോള്‍ ചില കഥാപാത്രങ്ങള്‍ ഞാന്‍ ഓവര്‍ ആയിട്ട് അഭിനയിച്ചിട്ടുണ്ട്. പക്ഷെ അത് അവിടെ ഒക്കെയാണ് അവര്‍ സ്വീകരിക്കുകയും നമ്മളെ അപ്രിഷിയേറ്റ് ചെയ്യുകയും ചെയ്യും. അതാണ് അവര്‍ക്ക് വേണ്ടത്. ഞാന്‍ അപ്പോള്‍ ചിന്തിക്കാറുണ്ട് അത് മതി അവിടെ എന്ന്.
ആ സ്ഥാനത്ത് മലയാളത്തിലേക്ക് വരുമ്പോള്‍ നമ്മള്‍ അഭിനയിക്കുകയാണ് പക്ഷെ അഭിനയിക്കുകയല്ല അങ്ങനെയാണ് മലയാളം സിനിമ. തുടക്കകാലങ്ങളില്‍ അത് വളരെ ബുദ്ധിമുട്ടായിരുന്നു. ആദ്യ സിനിമയില്‍ ഞാന്‍ വളരെ ഓവര്‍ ആയി സീനുകള്‍ ചെയ്യുമ്പോള്‍ സിബി മലയില്‍ സാര്‍ പറയും അത്രയും വേണ്ട, നോര്‍മലി പറഞ്ഞാല്‍ മതിയെന്ന്. പഠിക്കുന്ന പോലെ പറഞ്ഞാല്‍ മതിയെന്ന്. അങ്ങനെ പറഞ്ഞാല്‍ ഇമോഷന്‍സ് റെഡി ആകുമോ എന്ന ഞാന്‍ ചോദിക്കുമായിരുന്നുവെന്ന് താരം പറഞ്ഞു.