അദ്ദേഹത്തെ ജീവിതത്തിലെ ഒരു പ്രധാന വ്യക്തിയായി എപ്പോഴും പരിഗണിക്കും, ആ സൗഹൃദം നഷ്ടപ്പെട്ടതിൽ ഖേദമുണ്ട് ; ധനുഷിനെ കുറിച്ച് വിഘ്നേഷ് ശിവൻ

  ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും ധനുഷുമായുണ്ടായ ചില പ്രശ്നങ്ങൾ സമൂഹ മാധ്യങ്ങളിൽ ഏറെ ചർച്ചയായിരുന്നു. എന്നാൽ അന്ന് ഉണ്ടായ പരസ്യമായ പ്രശ്നത്തിനുശേഷം ആ സൗഹൃദം നഷ്ടപ്പെട്ടതിൽ ഖേദമുണ്ടെന്ന് നയൻതാരയുടെ

 

  ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും ധനുഷുമായുണ്ടായ ചില പ്രശ്നങ്ങൾ സമൂഹ മാധ്യങ്ങളിൽ ഏറെ ചർച്ചയായിരുന്നു. എന്നാൽ അന്ന് ഉണ്ടായ പരസ്യമായ പ്രശ്നത്തിനുശേഷം ആ സൗഹൃദം നഷ്ടപ്പെട്ടതിൽ ഖേദമുണ്ടെന്ന് നയൻതാരയുടെ ഭർത്താവും ചലച്ചിത്ര സംവിധായകനുമായ വിഘ്നേഷ് ശിവൻ പറഞ്ഞു. 'ലവ് ഇൻഷുറൻസ് കമ്പനി' എന്ന സിനിമയുടെ റിലീസിൻറെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സു തുറന്നത്. ധുനുഷിനെ കുറിച്ച് അവതാരകൻ ചോദിച്ചപ്പോൾ, അദ്ദേഹത്തെ ജീവിതത്തിലെ ഒരു പ്രധാന വ്യക്തിയായി എപ്പോഴും പരിഗണിക്കുമെന്ന് വിഘ്നേഷ് പറഞ്ഞു.

'എനിക്ക് ധനുഷ് സാറിനെ ഒരുപാട് ഇഷ്ടമാണ്. ജൂലൈ 28നാണ് അദ്ദേഹത്തിന്റെ ജന്മദിനം. അതേ ദിവസം തന്നെയാണ് എന്റെ അച്ഛൻ മരിച്ചതും. എനിക്ക് അദ്ദേഹത്തിൽ നിന്നും ഒരു പിതൃതുല്യമായ സാന്നിധ്യമാണ് തോന്നാറ്. ആ ബന്ധം ഇല്ലാതായതാണ് എൻറെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം. അതിൽ എനിക്ക് ലജ്ജ തോന്നുന്നു. എപ്പോഴോ എവിടെയോ ഒരു തെറ്റ് സംഭവിച്ചിരിക്കണം. ഞാൻ ഇപ്പോൾ ജീവിക്കുന്ന ജീവിതത്തിൽ ധനുഷ് സാർ എനിക്ക് വളരെ പ്രധാനപ്പെട്ട ഒരു വ്യക്തിയാണ്' വിഘിനേഷ് പറഞ്ഞു.

'വി.ഐ.പിയുടെ ഷൂട്ടിങ് സമയത്ത് ഞാൻ രണ്ട് വർഷം അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. അദ്ദേഹം ഭക്ഷണം കഴിച്ചതിനുശേഷം മാത്രമേ ഞാൻ ഭക്ഷണം കഴിക്കാറുണ്ടായിരുന്നുള്ളൂ. ചിലപ്പോൾ ആളുകൾക്കിടയിൽ എന്തെങ്കിലും സംഭവിക്കുമ്പോൾ നമുക്ക് സാഹചര്യം മനസ്സിലാകണമെന്നില്ല' അദ്ദേഹം കൂട്ടിച്ചേർത്തു.