’പരസ്യത്തിന് സമീപിക്കുന്നവർ എന്തൊക്കെ തട്ടിപ്പുകൾ ഒപ്പിക്കുമെന്ന് ഊഹിക്കാനാവുമോ ?’; ജയസൂര്യ
ഓൺലൈൻ ലേല ആപ്പായ സേവ് ബോക്സ് ആപ് തട്ടിപ്പ് കേസിൽ ഉണ്ടായ ഇഡി ചോദ്യം ചെയ്യലിൽ വിശദീകരണവുമായി നടൻ ജയസൂര്യ. തനിക്കെതിരെ നടക്കുന്നത് നുണ പ്രചരണമാണെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മൂന്നാമത്തെ സമൻസ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു. എല്ലാവിധ സാമ്പത്തിക ഇടപാടുകളും നിയമാനുസൃതമായി നടത്തി നികുതി അടയ്ക്കുന്ന ആളാണ് താൻ എന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
മാധ്യമങ്ങൾ നുണ വിളമ്പുന്ന കാലം… എന്താല്ലേ! എന്ന് കുറിച്ച താരം, നമ്മളെ പരസ്യ ആവശ്യങ്ങൾക്കും മറ്റുമായി സമീപിക്കുന്നവർ നാളെ എന്തൊക്കെ തട്ടിപ്പുകൾ ഒപ്പിക്കുമെന്ന് നമുക്ക് ആർക്കെങ്കിലും ഇന്ന് ഊഹിക്കാൻ പറ്റുമോയെന്നും ചോദിക്കുന്നു.
പോസ്റ്റിന്റെ പൂർണരൂപം
‘നുണ പ്രചരണം മാധ്യമ ധർമമാവുമ്പോൾ
സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
രണ്ട് ദിവസമായി എന്നെ കുറിച്ചുള്ള നുണ പ്രചരണം കണ്ട് അന്തം വിട്ടിരിക്കുകയാണ് ഞാൻ. കാരണം എനിക്ക് സമൻസ് തന്നു, 7 ആം തിയതി ഞാൻ വീണ്ടും ഹാജരാകണം എന്ന് പറഞ്ഞ് തുടങ്ങിയതാണ് ഈ നുണ പ്രചരണം.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി ചാനലിലൂടെ സമൻസ് കിട്ടുന്നതല്ലാതെ നേരിട്ട് ഈ കുറിപ്പ് എഴുതുന്ന നിമിഷം വരെ എനിക്കോ, എന്റെ ഭാര്യയ്ക്കോ ഇ.ഡി യിൽ നിന്ന് അങ്ങനെയൊരു സമൻസ് ലഭിച്ചിട്ടില്ല. 24 ന് ഹാജരാകണം എന്ന സമൻസ് കിട്ടി ഞാൻ ഹാജരായി. 29 നും ഹാജരാകണമെന്ന് പറഞ്ഞു. അതിനും ഞങ്ങൾ ഹാജരായിരുന്നു. അല്ലാതെ 7 ആം തിയതി വീണ്ടും ഹാജരാകാനുള്ള സമൻസ് ഇതുവരെ ഞങ്ങൾക്ക് ലഭിച്ചിട്ടില്ല.
നമ്മളെ പരസ്യ ആവശ്യങ്ങൾക്കും മറ്റുമായി സമീപിക്കുന്നവർ നാളെ എന്തൊക്കെ തട്ടിപ്പുകൾ ഒപ്പിക്കുമെന്ന് നമുക്ക് ആർക്കെങ്കിലും ഇന്ന് ഊഹിക്കാൻ പറ്റുമോ?
എല്ലാവിധ സാമ്പത്തിക നടപടികളും നിയമാനുസൃതമായി മാത്രം നടത്തി കൃത്യമായ നികുതി പൊതു ഖജനാവിൽ അടക്കുന്ന ഉത്തരവാദിത്തപ്പെട്ട ഒരു സാധാരണ പൗരൻ മാത്രമാണ് ഞാൻ.
വാർത്തകൾ വസ്തുനിഷ്ഠമായി ജനങ്ങളിൽ എത്തിക്കാൻ ബാധ്യസ്ഥരായ മാധ്യമങ്ങൾ ഈ വിധം അധഃപതിക്കുന്നത് കാണുമ്പോൾ സഹതപിക്കുകയേ നിർവ്വാഹമുള്ളൂ…
മാധ്യമങ്ങൾ നുണ വിളമ്പുന്ന കാലം… എന്താല്ലേ!”