പേട്രിയറ്റില്‍ ഞാന്‍ വില്ലനാണ് ; വെളിപ്പെടുത്തി ഫഹദ്
ആവേശം 2 ഒരുങ്ങുന്നുണ്ടെന്നും ഫഹദ് പറയുന്നു,
Feb 9, 2026, 07:57 IST
ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, രേവതി തുടങ്ങീ വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്തുവന്നിരുന്നു.
പത്തൊന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് മഹേഷ് നാരായണന്‍ ഒരുക്കുന്ന പേട്രിയറ്റ്. ഏപ്രില്‍ 23 ന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന് വേണ്ടി പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, രേവതി തുടങ്ങീ വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്തുവന്നിരുന്നു.
ഇപ്പോഴിതാ പേട്രിയറ്റില്‍ താനാണ് വില്ലനെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഫഹദ് ഫാസില്‍. അതുപോലെ ജിത്തു മാധവന്‍ ചിത്രം ആവേശം 2 ഒരുങ്ങുന്നുണ്ടെന്നും ഫഹദ് പറയുന്നു, ആവേശം രണ്ടാം ഭാഗം അടുത്ത വര്‍ഷമോ, 2028 ലോ വരുമെന്നാണ് ഫഹദ് പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ഒരു ചടങ്ങിനിടെ അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഫഹദ്