'സ്ത്രീകളെല്ലാം ഒന്നിച്ചപ്പോള്‍ അത് വീണ്ടുമൊരു ശുദ്ധികലശത്തിന് കാരണമാകുന്നതില്‍ സന്തോഷമുണ്ട്... സോണിയ തിലകന്‍

പുതിയ പ്രതീക്ഷ നല്കുന്ന ഒരു സംഘടനയാണ് ഇനി വരേണ്ടത്.
 

സിനിമയില്‍ അമ്മയ്ക്കും പെങ്ങള്‍ക്കും വേണ്ടി ഹീറോയിസം കാണിക്കുന്നവര്‍ അമ്മയെയും പെങ്ങന്മാരെയും നോക്കാതെ ഒളിച്ചോടുന്ന നേതാക്കന്മാരായിരിക്കുന്നുവെന്നു സോണിയ തിലകന്‍. AMMA സംഘടനയിലെ എല്ലാ അംഗങ്ങളുടെയും രാജി ഒരു ശുഭപ്രതീക്ഷയുടെ തുടക്കമാണെന്നും സോണിയ പ്രതികരിച്ചു.


'സ്ത്രീകളെല്ലാം ഒന്നിച്ചപ്പോള്‍ അത് വീണ്ടുമൊരു ശുദ്ധികലശത്തിന് കാരണമാകുന്നതില്‍ സന്തോഷമുണ്ട്... ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ 'അമ്മ'യുടെ തലപ്പത്തിരുന്നവര്‍ ശ്രമിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്നും ഇനിയെങ്കിലും ഇത്തരത്തിലുള്ള ഒരു സാഹചര്യം വരുമ്പോള്‍ അമ്മയെയും പെങ്ങന്മാരെയും നോക്കാതെ ഒളിച്ചോടുന്ന നേതാക്കന്മാരെ സംഘടനയുടെ മുന്‍നിരയില്‍ കൊണ്ടുവരാതെ നട്ടെല്ലും ആര്‍ജ്ജവവും സ്ത്രീപക്ഷവുമുള്ള ആളുകള്‍ ഇനി വരണമെന്നും' സോണിയ ഒരു മാധ്യമത്തോട് പറഞ്ഞു.


'ഒരു പ്രമാണിയെ കൊല്ലുമ്പോള്‍ മറ്റൊരു പ്രമാണി ജനിക്കുന്നു എന്ന സാഹചര്യത്തിലേക്ക് ഇനി പോകാതെ ഒരു പവര്‍ ഗ്രൂപ്പും ഇല്ലാതെ പുതിയ പ്രതീക്ഷ നല്കുന്ന ഒരു സംഘടനയാണ് ഇനി വരേണ്ടത്.കുറച്ച് സ്ത്രീകള്‍ വിചാരിച്ചപ്പോള്‍ ഇത്രയേറെ മാറ്റങ്ങള്‍ വന്നതില്‍ വളരെയധികം സന്തോഷം തോന്നുന്നുണ്ട്. ഒരു കൊടുങ്കാറ്റ് വന്ന സ്ഥിതിക്ക് എല്ലാവരും പുറത്ത് വന്ന് അടുത്ത നടപടി ക്രമങ്ങളിലേക്ക് കൂടി കടക്കണം.... കൂടാതെ പൃഥ്വിരാജിന്റെ പോലെയുള്ളവര്‍ നേതൃനിരയിലേക്ക് വരണം. അതേസമയം, മോഹന്‍ലാല്‍ അമ്മയ്ക്കും പെങ്ങന്മാര്‍ക്കും ഒരു പ്രശ്‌നം ഉണ്ടായപ്പോള്‍ ഒളിച്ചോടിയ പ്രസിഡന്റ് എന്ന പേരില്‍ അറിയപ്പെടും വിലക്കാനും കുറ്റം ചെയ്തവരെ അകത്ത് നിര്‍ത്താനും പ്രസ് മീറ്റില്‍ അദ്ദേഹം കാണിക്കുന്ന ആര്‍ജവമൊന്നും ഇവിടെ കണ്ടില്ല... ഒളിവിലാണോ മോഹന്‍ലാല്‍ ... ഇതൊക്കെ കേള്‍ക്കുമ്പോള്‍ തന്നെ മോശം തോന്നുന്നു'- സോണിയ കൂട്ടിച്ചേര്‍ത്തു.