ഇത് പോണ്‍ സൈറ്റല്ല, നഗ്നതയാണ് പ്രതീക്ഷിച്ചതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി: സബ്‌സ്‌ക്രിപ്ഷനെ കുറിച്ച് അഭിരാമി
സബ്‌സ്‌ക്രിപ്ഷന്‍ എടുത്തു എന്ന് കരുതി ഞാന്‍ ഇവിടെ തുണിയുരിഞ്ഞു നില്‍ക്കുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഇപ്പോ തന്നെ അണ്‍സബ്‌സ്‌ക്രൈബ് ചെയ്ത് പോകാം.
എന്റെ ചില ക്രിയേറ്റീവ് ആയ ചിത്രങ്ങള്‍ പങ്കുവയ്ക്കാനാണ് ഞാന്‍ ഈ പേജ് തുടങ്ങിയത്.
സബ്‌സ്‌ക്രിപ്ഷന്‍ പ്ലാറ്റ്‌ഫോമിലെ വരിക്കാരുടെ മോശം ആവശ്യങ്ങള്‍ക്കും പെരുമാറ്റത്തിനുമെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച് തമിഴ് നടി അഭിരാമി വെങ്കിടാചലം. തന്റെ സര്‍ഗ്ഗാത്മകതയും ഇതുവരെ പരീക്ഷിക്കാത്ത ആര്‍ട്ടിസ്റ്റിക് ചിത്രങ്ങളും പങ്കുവെയ്ക്കാനാണ് താന്‍ സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിച്ചതെന്നും നഗ്നത പ്രതീക്ഷിച്ചാണ് ആരെങ്കിലും എത്തിയതെങ്കില്‍ അവര്‍ക്ക് ഇപ്പോള്‍ തന്നെ അണ്‍സബ്‌സ്‌ക്രൈബ് ചെയ്ത് പോകാമെന്നും താരം വ്യക്തമാക്കി. താന്‍ എന്ത് പോസ്റ്റ് ചെയ്യണമെന്ന് മറ്റാരും പറഞ്ഞുതരുന്നത് അംഗീകരിക്കാനാവില്ലെന്നും നടി കുറിച്ചു.
'എന്നെ ഒരുപാട് സ്നേഹിക്കുന്ന എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. പ്രിയപ്പെട്ട സബ്‌സ്‌ക്രൈബേഴ്സ് അറിയാന്‍, ഇതിനുമുമ്പ് ഞാന്‍ പരീക്ഷിച്ചിട്ടില്ലാത്തതും എവിടെയും പോസ്റ്റ് ചെയ്യാത്തതുമായ എന്റെ ചില ക്രിയേറ്റീവ് ആയ ചിത്രങ്ങള്‍ പങ്കുവയ്ക്കാനാണ് ഞാന്‍ ഈ പേജ് തുടങ്ങിയത്. അല്ലാതെ സബ്‌സ്‌ക്രിപ്ഷന്‍ എടുത്തു എന്ന് കരുതി ഞാന്‍ ഇവിടെ തുണിയുരിഞ്ഞു നില്‍ക്കുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഇപ്പോ തന്നെ അണ്‍സബ്‌സ്‌ക്രൈബ് ചെയ്ത് പോകാം. ഞാന്‍ എന്ത് പോസ്റ്റ് ചെയ്യണമെന്ന് പറഞ്ഞുതരാന്‍ ആരും നോക്കണ്ട, എന്റെ ക്രിയേറ്റിവിറ്റി ഷെയര്‍ ചെയ്യാനാണ് ഞാന്‍ ഇവിടെ വന്നിരിക്കുന്നത്. ഇതിനെ അതിന്റെ കലാപരമായ രീതിയില്‍ കാണുന്നവര്‍ക്ക് മാത്രം ഇവിടെ സ്വാഗതം.പിന്നെ ഒരു കാര്യം കൂടി, ഇതൊരു പോണ്‍ സൈറ്റല്ല', അഭിരാമി പറഞ്ഞു.