500 കോടി ഇല്ലെങ്കിലും ഒരു 300 കൂടിയെങ്കിലും കിട്ടട്ടെ ; ദൃശ്യം 3 യെ കുറിച്ച് പ്രതീക്ഷ പങ്കുവച്ച് മോഹന്‍ലാല്‍

ചിത്രം മെയ് 21ന് പുറത്തിറങ്ങും.

 

ദൃശ്യം 3 യ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. മലയാളത്തില്‍ ആദ്യം പുറത്തിറങ്ങിയ ചിത്രം പിന്നീട് നിരവധി ഭാഷകളിലാണ് റീമേയ്ക്ക് ചെയ്ത് പുറത്തിറങ്ങിയത്. ദൃശ്യം 3 യ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രം മെയ് 21ന് പുറത്തിറങ്ങും. സിനിമ എത്ര നേട്ടം ഉണ്ടാകും എന്നതിനെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. എല്ലാ സിനിമയും നന്നാകണം എന്ന ഉദ്ദേശത്തോടെയാണ് എടുക്കുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. സിനിമയ്ക്കും ജാതകം ഉണ്ടെന്നും അതുകൊണ്ട് 500 കോടി ഇല്ലെങ്കിലും ഒരു 300 കൂടിയെങ്കിലും കിട്ടട്ടെ എന്നും മോഹന്‍ലാല്‍ തമാശ രൂപേണ പറഞ്ഞു.

'നമ്മള്‍ അങ്ങനെ വിചാരിച്ചിട്ട് ഒരു സിനിമയും എടുത്തിട്ടില്ല. അത് അബദ്ധത്തില്‍ പറ്റി പോവുന്നതാണ്. ഇത് നല്ല സിനിമയായിരിക്കും. അങ്ങനെ സംഭവിക്കട്ടെ, ഇപ്പോഴും അങ്ങനെയല്ലേ. ഒരു സിനിമയെടുക്കുമ്പോള്‍ ഏറ്റവും നന്നായിട്ട് ഓടണം, അത്രയും ആള്‍ക്കാര്‍ കാണണം എന്ന് കരുതിയാണ് സിനിമ എടുക്കുന്നത്. സിനിമയ്ക്ക് ഒരു ജാതകമുണ്ട്, മനുഷ്യനെ പോലെയല്ല അത്. നല്ല മിടുക്കനായിരിക്കും. കുറച്ച് കഴിയുമ്പോള്‍ മോശമായിപ്പോവും. അതുപോലെ സിനിമയ്ക്കും ഒരു ജാതകമുണ്ട്. അതൊരു മാജിക് ആണ്. ഒരു സീക്രട്ട് റെസിപ്പി ആണ്. ആര്‍ക്കും അറിയില്ല. അതുകൊണ്ട് 500 കോടി ഇല്ലെങ്കിലും ഒരു 300 കൂടിയെങ്കിലും...' മോഹന്‍ലാല്‍ പറയുന്നു.