'ലാല്‍ സാറിനെ വച്ച് പടം ചെയ്യുകയാണെങ്കില്‍ അതൊരു വലിയ സിനിമയായിരിക്കും'; ചിദംബരം

 

'എനിക്കും ഭയങ്കര ആഗ്രഹമുണ്ട് മോഹന്‍ലാലുമായിട്ട് ഒരു സിനിമ ചെയ്യാന്‍.

 

അടുത്ത സിനിമ മോഹന്‍ലാലിലൊപ്പമാണോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ചിദംബരം. 

മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ഇന്‍ഡസ്ട്രി ഹിറ്റിന് ശേഷം ചിദംബരം ഒരുക്കുന്ന സിനിമയാണ് ബാലന്‍. ഒരുപിടി പുതുമുഖങ്ങള്‍ അണിനിരക്കുന്ന സിനിമയ്ക്കായി കാത്തിരിക്കുന്നവര്‍ ഏറെയാണ്. ബാലന് ശേഷമുള്ള തന്റെ അടുത്ത പ്രൊജക്ടിനെ കുറിച്ച് സംസാരിക്കുകയാണ് ചിദംബരം.

അടുത്ത സിനിമ മോഹന്‍ലാലിലൊപ്പമാണോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ചിദംബരം. 
'എനിക്കും ഭയങ്കര ആഗ്രഹമുണ്ട് മോഹന്‍ലാലുമായിട്ട് ഒരു സിനിമ ചെയ്യാന്‍. പക്ഷെ അതുമായി ബന്ധപ്പെട്ട വലിയ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. ആള്‍ക്കാരിങ്ങനെ പറയുന്നു, എനിക്കും നല്ല ആഗ്രഹമുണ്ട് അത് നടക്കട്ടെ. ആ സിനിമ നടക്കുകയാണെങ്കില്‍ വലിയൊരു സിനിമയായിരിക്കും അത്'-ചിദംബരം പറയുന്നു.