ഐ സി യു മോഷൻ പോസ്റ്റർ പുറത്ത്

 
ബിബിൻ ജോർജ്,ബാബുരാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോർജ് വർഗീസ് സംവിധാനം ചെയ്യുന്ന ” I C U ” (ഐ സി യു) എന്ന ചിത്രത്തിലെ മോഷൻ പോസ്റ്റർ പൃഥ്വിരാജ്,തന്റെസോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്തു. മിനി സ്റ്റുഡിയോയുടെ ബാനറിൽ ജെയിൻ പോൾ നിർമ്മിക്കുന്ന ഈ സസ്പെൻസ് ത്രില്ലർ ചിത്രത്തിൽ തമിഴിൽ സൂര്യ നിർമ്മിച്ച ‘ഉറിയടി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ വിസ്മയ നായികയാവുന്നു.
ഫെബ്രുവരി 27-ന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ മുരളി ഗോപി,ശ്രീകാന്ത് മുരളി,മീര വാസുദേവ്,നവാസ് വള്ളിക്കുന്ന് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.സന്തോഷ് കുമാർ കഥ തിരക്കഥ സംഭാഷണമെഴുതുന്നു. ലോകനാഥൻ ശ്രീനിവാസൻ ഛായാഗ്രഹണം നിർവഹിക്കുന്നു