'എന്റെ മാതാപിതാക്കള്‍ക്കൊപ്പം ഇരുന്ന് കാണാന്‍ ബുദ്ധിമുട്ടുള്ള ഒരു രംഗവും ഞാന്‍ സിനിമയില്‍ ചെയ്യില്ല' യഷിന്റെ പഴയ ഇന്റര്‍വ്യൂ ചര്‍ച്ചയാക്കി സോഷ്യല്‍മീഡിയ

 

ഇരട്ട നിലപാട് ആണ് നടന്റെ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വിമര്‍ശനം ഉയരുന്നത്.

 

യാഷിന്റെ പഴയൊരു അഭിമുഖം വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാക്കുകയാണ്.

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ടോക്‌സിക് സിനിമയില്‍ യഷ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വലിയ രീതിയിലുള്ള വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ടീസറിന് നേരെ ലഭിക്കുന്നത്. നിരവധി പേരാണ് ടീസര്‍ പിന്‍വലിക്കണമെന്ന് ആവശ്യവുമായി എത്തുന്നത്. ഇതിനിടയില്‍ യാഷിന്റെ പഴയൊരു അഭിമുഖം വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാക്കുകയാണ്.

'എന്റെ മാതാപിതാക്കള്‍ക്കൊപ്പം ഇരുന്ന് കാണാന്‍ ബുദ്ധിമുട്ടുള്ള ഒരു രംഗവും ഞാന്‍ സിനിമയില്‍ ചെയ്യില്ല' എന്നായിരുന്നു അന്ന് യഷ് പറഞ്ഞിരുന്നത്. കന്നഡ നടന്‍ രമേഷ് അരവിന്ദ് അവതാരകനായ 'വീക്കെന്‍ഡ് വിത്ത് രമേഷ്' എന്ന ടോക്ക് ഷോയിലാണ് നടന്റെ പ്രതികരണം. ഇരട്ട നിലപാട് ആണ് നടന്റെ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വിമര്‍ശനം ഉയരുന്നത്. എന്നാല്‍ ആരാധകര്‍ യഷിനെ പിന്തുണച്ചും രംഗത്തെത്തിയിട്ടുണ്ട്. കാലത്തിനനുസരിച്ച് മനുഷ്യരുടെ കാഴ്ചപ്പാടുകള്‍ മാറുമെന്നും, 15 വര്‍ഷം മുന്‍പുള്ള അഭിപ്രായമല്ല ഇപ്പോള്‍ വേണ്ടതെന്നും അവര്‍ വാദിക്കുന്നു.