'വിവാഹ വീഡിയോ കാണുന്നു, ബുക്കുകള്‍ വായിക്കുന്നു'; വിശ്രമ ജീവിതത്തെക്കുറിച്ച് രശ്മിക മന്ദാന

'ഇടയ്ക്കൊക്കെ ജീവിതം പതുക്കെയാകുന്നത് നല്ലതാണ്.

 

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ഡയറി കുറിപ്പിന്റെ രൂപത്തില്‍ പങ്കുവെച്ച വിശേഷങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ഷൂട്ടിങ്ങിനിടയില്‍ വലത് ഇടുപ്പില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ് നടി രശ്മിക മന്ദാന. എന്നാല്‍ ഈ ഇടവേളയും താന്‍ നന്നായി ആഘോഷിക്കുന്നുണ്ടെന്ന് പറയുകയാണ് താരം. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ഡയറി കുറിപ്പിന്റെ രൂപത്തില്‍ പങ്കുവെച്ച വിശേഷങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

'ഇടയ്ക്കൊക്കെ ജീവിതം പതുക്കെയാകുന്നത് നല്ലതാണ്. ഷൂട്ടിങ് സെറ്റുകളുടെ തിരക്കില്‍ നിന്ന് മാറി, അലാറം പോലും വയ്ക്കാതെ ശരീരം ആവശ്യപ്പെടുന്ന സമയത്ത് എഴുന്നേല്‍ക്കുകയാണ് ഇപ്പോഴത്തെ പതിവെന്ന് താരം പറയുന്നു. ആരോഗ്യത്തെ മുന്‍നിര്‍ത്തി ദിവസത്തില്‍ രണ്ട് നേരം മാത്രമാണ് ഭക്ഷണം കഴിക്കുന്നത്.
വായന, പസിലുകള്‍, ഷോകള്‍ കാണുക, മുടിയും ചര്‍മ്മവും സംരക്ഷിക്കുക, മീറ്റിങുകളില്‍ പങ്കെടുക്കുക, കുടുംബത്തോടൊപ്പമിരിക്കുക എന്നിവയും തന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നുവെന്നും അവര്‍ പറഞ്ഞു. തന്റെ വിവാഹ ചിത്രങ്ങളും വിഡിയോകളും കാണാന്‍ ഇതിനിടെ സമയം കണ്ടെത്തിയതായും' രശ്മിക പറഞ്ഞു.

വര്‍ക്കൗട്ടിനോട് ഏറെ ഇഷ്ടമുള്ള ഒരാളായതിനാല്‍ ഇപ്പോള്‍ വ്യായാമം ചെയ്യാന്‍ കഴിയാത്തത് വലിയ വെല്ലുവിളിയാണെന്നും താരം പറയുന്നു. അതുകൊണ്ടുതന്നെ ഭക്ഷണക്രമത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയാണെന്നും അവര്‍ വ്യക്തമാക്കി.