'ഒരു ജാതി ജാതകം' ഞാന്‍ ചെയ്യാനിരുന്ന സിനിമ, പക്ഷെ പിന്നീട് ഉപേക്ഷിച്ചു; കാരണം വെളിപ്പെടുത്തി അജു വര്‍ഗീസ്

 

ആ ക്യാരക്റ്റര്‍ എനിക്ക് വര്‍ക്ക് ആയില്ല. അല്ലായിരുന്നെങ്കില്‍ ഞാന്‍ പോയി ചെയ്‌തേനെ', അജുവിന്റെ വാക്കുകള്‍.

 

വിനീത് ശ്രീനിവാസന്‍, നിഖില വിമല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം മോഹനന്‍ സംവിധാനം ചെയ്ത കോമഡി ചിത്രമാണ് ഒരു ജാതി ജാതകം.

വിനീത് ശ്രീനിവാസന്‍ നായകനായി എത്തിയ ഒരു ജാതി ജാതകം എന്ന സിനിമയില്‍ ഒരു കഥാപാത്രം താന്‍ ചെയ്യാന്‍ ഇരുന്നതാണെന്നും എന്നാല്‍ തിരക്കഥ വായിച്ചതിന് ശേഷം സിനിമയില്‍ നിന്ന് പിന്മാറിയെന്നും അജു വര്‍ഗീസ്. അരവിന്ദന്റെ അതിഥികള്‍ ഒരുക്കിയ എം മോഹനന്റെ സിനിമയായതിനാല്‍ ആണ് ആദ്യം തിരക്കഥ വായിക്കാതെ ചെയ്യാം എന്ന് ഏറ്റതെന്നും നടന്‍ പറഞ്ഞു. 

'ഒരു ജാതി ജാതകം എന്ന സിനിമയുടെ കാര്യം പറയാം. അരവിന്ദന്റെ അതിഥികളൊക്കെ ചെയ്ത മോഹനേട്ടന്‍ സംവിധാനം ചെയ്ത സിനിമ. കഥ പറയാന്‍ അദ്ദേഹം ഫീനിക്‌സിന്റെ ലൊക്കേഷനില്‍ വന്നു. 15 ദിവസത്തെ ഡേറ്റ് വേണമെന്ന് പറഞ്ഞു. അത് നേരത്തേ തന്നെ വിനീത് പറഞ്ഞ് ഞാന്‍ ബ്ലോക്ക് ചെയ്തിരുന്നു. പോകുന്നതിന് മുന്‍പ് എന്നോട് പറഞ്ഞു, തിരക്കഥ ഹോട്ടലില്‍ ഏല്‍പ്പിച്ചേക്കാം എന്ന്. വേണ്ട സാര്‍, എന്തായാലും സാറിന്റെ പടം ഞാന്‍ ചെയ്യുമെന്ന് പറഞ്ഞു. പക്ഷേ ഏല്‍പ്പിച്ചേക്കാം എന്ന് അദ്ദേഹം പറഞ്ഞു. ഒരു ദിവസം പകല്‍ ഒന്നും ചെയ്യാനില്ലാതിരുന്നപ്പോള്‍ ആ തിരക്കഥ വായിക്കാം എന്ന് കരുതി. വായിച്ചുകഴിഞ്ഞപ്പോള്‍ ആ സിനിമ ഞാന്‍ ചെയ്യുന്നില്ലെന്ന് പറഞ്ഞു. ആ ക്യാരക്റ്റര്‍ എനിക്ക് വര്‍ക്ക് ആയില്ല. അല്ലായിരുന്നെങ്കില്‍ ഞാന്‍ പോയി ചെയ്‌തേനെ', അജുവിന്റെ വാക്കുകള്‍.
വിനീത് ശ്രീനിവാസന്‍, നിഖില വിമല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം മോഹനന്‍ സംവിധാനം ചെയ്ത കോമഡി ചിത്രമാണ് ഒരു ജാതി ജാതകം.