ബോളിവുഡില്‍ തനിക്ക് അപമാനം നേരിട്ടു ; വെളിപ്പെടുത്തി നടി റെജിന

 

വാക്കുകള്‍ കൊണ്ട് മാത്രമല്ല, പ്രവൃത്തി കൊണ്ടും. ഇത്തരത്തിലുള്ള മോശം മനോഭാവം കാരണം തുടക്കത്തില്‍ ചില ആശങ്കകള്‍ ഉണ്ടായിരുന്നു

 

തെന്നിന്ത്യന്‍ സിനിമാ രംഗത്ത് നിന്നും വരുന്ന അഭിനേതാക്കളോട് ബോളിവുഡില്‍ വേര്‍തിരിവുണ്ട്

ബോളിവുഡില്‍ നിന്ന് തനിക്ക് വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പറയുകയാണ് നടി റെജീന. അപമാനകരമായ രീതിയില്‍ തന്നോട് പെരുമാറിയിട്ടുണ്ടെന്നും വാക്കുകള്‍ കൊണ്ട് മാത്രമല്ല, പ്രവൃത്തി കൊണ്ടും തന്നെ അവഗണിച്ചിട്ടുണ്ടെന്നും നടി പറഞ്ഞു.

തെന്നിന്ത്യന്‍ സിനിമാ രംഗത്ത് നിന്നും വരുന്ന അഭിനേതാക്കളോട് ബോളിവുഡില്‍ വേര്‍തിരിവുണ്ട്. ഞാന്‍ തെന്നിന്ത്യയില്‍ നിന്നായത് കൊണ്ട് പലപ്പോഴും താഴ്ത്തിക്കെട്ടുകയും അപമാനിക്കുകയും ചെയ്തിട്ടുണ്ട്. ഹിന്ദി ഭാഷയില്‍ എനിക്ക് പ്രാവീണ്യമുണ്ട്. റോക്കറ്റ് ബോയ്‌സിലും ഫര്‍സിയിലും ഞാന്‍ തന്നെയാണ് ഡബ് ചെയ്തത്. എന്നാല്‍ തന്റെ കഴിവുകള്‍ ബോളിവുഡിലെ ആളുകള്‍ അവ?ഗണിച്ചു. ഒരുപാട് പേര്‍ എന്നോട് അപമാനകരമായ രീതിയില്‍ പെരുമാറി. വാക്കുകള്‍ കൊണ്ട് മാത്രമല്ല, പ്രവൃത്തി കൊണ്ടും. ഇത്തരത്തിലുള്ള മോശം മനോഭാവം കാരണം തുടക്കത്തില്‍ ചില ആശങ്കകള്‍ ഉണ്ടായിരുന്നു; റെജീന പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് പരാമര്‍ശം.

'ഷൂട്ടിങ് സെറ്റുകളില്‍ മൈക്കിലൂടെ എല്ലാവരുടെയും മുന്നില്‍ വെച്ച് അസഭ്യം പറയുന്ന സംവിധായകര്‍ക്കൊപ്പം ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതില്‍ നിന്നും തികച്ചും വ്യത്യസ്തനായ വ്യക്തിയാണ് സംവിധായകന്‍ മധുര്‍ ഭണ്ഡാര്‍ക്കര്‍. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ദി വൈവ്സില്‍ അഭിനയിക്കുമ്പോള്‍ അദ്ദേഹം ഒരിക്കല്‍ പോലും നിയന്ത്രണം വിടുന്നത് കണ്ടിട്ടില്ല. എപ്പോഴും പോസിറ്റീവായും ഊര്‍ജ്ജസ്വലനായും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന രീതിയിലുമാണ് അദ്ദേഹം പെരുമാറുന്നത്; റെജീന പറഞ്ഞു.