അറക്കല്‍ അബുവിന്റെ റോള്‍ ഞാന്‍ ചെയ്‌തോട്ടെ എന്ന് ചോദിച്ചിരുന്നു, ആട് 3യില്‍ ചെയ്യാനാഗ്രഹിച്ച കഥാപാത്രത്തെ പറ്റി വിനായകന്‍
ആട് 3യുടെ പ്രമോഷന്റെ ഭാഗമായി അഭിമുഖത്തിലാണ് വിനായകന്‍ ഈക്കാര്യം പറഞ്ഞത്.
ഡ്യൂഡ് എന്ന കഥാപാത്രമാണ് ചിത്രത്തില്‍ വിനായകന്‍ അവതരിപ്പിക്കുന്നത്.
ആട് 3 സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് സിനിമാ ആരാധകര്‍.ആട് 3യില്‍ ഷാജിപാപ്പനും സംഘവുമെത്തുന്നത് രണ്ട് ടേമിലുള്ള കഥയുമായാണ്. ആട് സിനിമയിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്. അതുകൊണ്ടു തന്നെ പുതിയ സീരിസില്‍ കഥാപാത്രങ്ങളുടെ പ്രകടനം കാണാനുള്ള കട്ട വെയിറ്റിംഗിലാണ് ആരാധകര്‍.
ഡ്യൂഡ് എന്ന കഥാപാത്രമാണ് ചിത്രത്തില്‍ വിനായകന്‍ അവതരിപ്പിക്കുന്നത്. ഒരുപാട് ആരാധകരുള്ള കഥാപാത്രമാണ് ഡ്യൂഡ്. എന്നാല്‍ സിനിമയുടെ കഥ കേട്ടപ്പോള്‍ താന്‍ മറ്റൊരു കഥാപാത്രമാണ് ആവശ്യപ്പെട്ടതെന്നും എന്നാല്‍ സംവിധായകന്‍ മിഥുന്‍ മാനുവേല്‍ തോമസ് അതിന് സമ്മതിച്ചില്ലെന്നുമാണ് വിനായകന്‍ പറഞ്ഞത്.
ആട് 3യുടെ പ്രമോഷന്റെ ഭാഗമായി അഭിമുഖത്തിലാണ് വിനായകന്‍ ഈക്കാര്യം പറഞ്ഞത്. സിനിമയുടെ കഥ മുഴുവന്‍ കേട്ടപ്പോള്‍ അറക്കല്‍ അബുവിന്റെ കഥാപാത്രം ചെയ്യാനായിരുന്നു എനിക്ക് ആഗ്രഹം. ഡ്യൂഡിനേക്കാള്‍ കിടിലം ക്യാരക്ടര്‍ അറക്കല്‍ അബുവാണെന്ന് തോന്നി. മിഥുനോട് അത് പറയുകയും ചെയ്തു. അറക്കല്‍ അബുവിന്റെ റോള്‍ ഞാന്‍ ചെയ്‌തോട്ടെ എന്ന് ചോദിച്ചു. പക്ഷെ അയാള്‍ അതിന് സമ്മതിച്ചില്ല. എന്നോട് ഡ്യൂഡ് ചെയ്താല്‍ മതിയെന്ന് പറഞ്ഞു. അങ്ങനെയാണ് ഡ്യൂഡിനെ ഞാനും അബുവിനെ സൈജുവും അവതരിപ്പിച്ചത്. ഇപ്പോള്‍ അത് മാറാന്‍ പറ്റാത്ത അവസ്ഥയാണ്. അത്രമാത്രം ഞങ്ങളുടെ കഥാപാത്രങ്ങള്‍ ആള്‍ക്കാരുടെ ഇടയില്‍ രജിസ്റ്റര്‍ ആയിക്കഴിഞ്ഞു'' എന്നാണ് വിനായകന്‍ പറയുന്നത്.