''ഉപ്പും മുളകില്‍ നിന്നും പോന്നതിനു ശേഷം ഒരു മാസം ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു ; നിഷ സാരംഗ്
''ഉപ്പും മുളകില്‍ നിന്നും പോന്നതിനു ശേഷം ഒരു മാസം ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. ചെയ്യാനുള്ള സിനിമകള്‍ ചെയ്തതിനു ശേഷമാണ് ആശുപത്രിയില്‍ അഡ്മിറ്റായത്.
ഈ സമയങ്ങളില്‍ ഉറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു എന്നും അതുകഴിഞ്ഞ് ഡിപ്രഷനിലേക്കു വരെ പോയെന്നും ഒരു യൂടൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നിഷാ സാരംഗ് പറഞ്ഞു.
ഉപ്പും മുളകിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നിഷ സാരംഗ്. ഉപ്പും മുളകിന് പുറമെ സിനിമകളിലൂടെയും നടി പ്രേക്ഷകര്‍ക്ക് മുന്‍പിലെത്താറുണ്ട്. ചില വിവാദങ്ങളെ തുടര്‍ന്ന് ഉപ്പും മുളകില്‍ നിന്നും കുറച്ചുനാളുകളായി വിട്ടുനില്‍ക്കുകയാണ് നടി. ഇതേ കുറിച്ച് പലതരത്തിലുളള ഗോസിപ്പുകളാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്. ഉപ്പും മുളകില്‍ നിന്നും മാറിയതിന് ശേഷം ജീവിതത്തില്‍ നേരിട്ട ചില പ്രതിസന്ധികള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് നിഷാ സാരംഗ്. സീരിയലില്‍ നിന്ന് മാറിനിന്നതിനു ശേഷം ഒരു മാസത്തോളം താന്‍ ആശുപത്രിയില്‍ ആയിരുന്നുവെന്ന് നടി പറയുന്നു. ഈ സമയങ്ങളില്‍ ഉറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു എന്നും അതുകഴിഞ്ഞ് ഡിപ്രഷനിലേക്കു വരെ പോയെന്നും ഒരു യൂടൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നിഷാ സാരംഗ് പറഞ്ഞു.
''ഉപ്പും മുളകില്‍ നിന്നും പോന്നതിനു ശേഷം ഒരു മാസം ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. ചെയ്യാനുള്ള സിനിമകള്‍ ചെയ്തതിനു ശേഷമാണ് ആശുപത്രിയില്‍ അഡ്മിറ്റായത്. കാരണം, അതിനുശേഷം ബെഡ് റെസ്റ്റും വേണമായിരുന്നു. പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ മാത്രമെ പറ്റുമായിരുന്നുള്ളു. കുറച്ച് കോംപ്ലിക്കേറ്റഡ് ആയിരുന്നു. ഉറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു. അതുകഴിഞ്ഞ് ഡിപ്രഷനിലേക്കു വരെ പോയി. ഒന്നൊന്നര മാസത്തോളം കൗണ്‍സിലിങും മറ്റുമായിരുന്നു. കഴിഞ്ഞ ദിവസം ഒരു യുട്യൂബര്‍ എന്നെ കുറിച്ച് പറയുന്നത് കേട്ടു, ഇവര്‍ക്ക് വല്ല പാത്രം കഴുകിയോ ഹോട്ടലോ മറ്റോ ഇട്ട് ജീവിച്ചൂടെയെന്ന്. ഒരു വഴി അടഞ്ഞാല്‍ പല വഴികള്‍ വേറെ തുറന്ന് കിട്ടും. അതുകൊണ്ട് തന്നെ യുട്യൂബര്‍മാര്‍ ഇങ്ങനെയൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ സത്യത്തില്‍ ചിരിയാണ് വരുന്നത്'', നടി പറഞ്ഞു.
അതേസമയം ഉപ്പും മുളകിലെ ചില താരങ്ങളുമായി നല്ല അടുപ്പമുണ്ടായിരുന്നു എന്നും നിഷാ സാരംഗ് അഭിമുഖത്തില്‍ പറഞ്ഞു. ''കുട്ടികളും ലൊക്കേഷനില്‍ വരുമായിരുന്നു. അവരുടെയൊക്കെ കുടുംബം ഞങ്ങളുടെ വീട്ടിലും വരുമായിരുന്നു. അതുകൊണ്ട് തന്നെ എല്ലാവരുമായും നല്ല ബന്ധമായിരുന്നു. ഇങ്ങനൊയൊക്കെ അടുപ്പം സൂക്ഷിക്കുന്നതില്‍ തെറ്റില്ല. പക്ഷെ പ്രൊഫഷനും വ്യക്തിജീവിതവും വേറെ വേറെ മാറ്റി നിര്‍ത്തുന്നതാണ് നല്ലതെന്ന് എനിക്ക് ഇപ്പോള്‍ തോന്നുന്നു. എല്ലാത്തിനും ഒരു ലിമിറ്റ് നല്ലതാണ്, അഭിമുഖത്തില്‍ നടി കൂട്ടിച്ചേര്‍ത്തു