'മാരി 2' വിലെ 'റൗഡി ബേബി' എന്ന ഗാനരംഗത്തിന്റെ ചിത്രീകരണം ഓര്‍ക്കുമ്പോള്‍ ഇപ്പോഴും തനിക്ക് ട്രോമയാണെന്ന് നടി സായ് പല്ലവി

രണ്ട് മൂന്ന് ടേക്കുകള്‍ കഴിഞ്ഞിട്ടും എനിക്ക് എന്റെ കോണ്‍ഫിഡന്‍സ് പോകുന്നത് പോലെയാണ് തോന്നിയത്.

 

ലളിതമായ നൃത്തച്ചുവടുകള്‍ മതിയെന്ന ധാരണയിലായിരുന്നു താന്‍ സെറ്റിലെത്തിയതെന്നും എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മാറിമറിയുകയായിരുന്നുവെന്നും സായ് പല്ലവി വ്യക്തമാക്കി.


ആരാധകര്‍ക്കിടയില്‍ തരംഗമായി മാറിയ 'മാരി 2' വിലെ 'റൗഡി ബേബി' എന്ന ഗാനരംഗത്തിന്റെ ചിത്രീകരണം ഓര്‍ക്കുമ്പോള്‍ ഇപ്പോഴും തനിക്ക് ട്രോമയാണെന്ന് തുറന്നുപറഞ്ഞ് നടി സായ് പല്ലവി.

ലളിതമായ നൃത്തച്ചുവടുകള്‍ മതിയെന്ന ധാരണയിലായിരുന്നു താന്‍ സെറ്റിലെത്തിയതെന്നും എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മാറിമറിയുകയായിരുന്നുവെന്നും സായ് പല്ലവി വ്യക്തമാക്കി.
'എനിക്കത് ട്രോമയാണ്. ധനുഷ് സാര്‍ വന്ന് പെടുത്തിയത് പോലെയാണ് എനിക്ക് തോന്നിയത്. അദ്ദേഹം നമുക്ക് ഈസിയായിട്ടുള്ള സ്റ്റെപ്‌സ് ചെയ്യാമെന്നാണ് ആദ്യം പറഞ്ഞത്. പിന്നെ പ്രഭുദേവ മാസ്റ്റര്‍ വന്ന് ഒരു മൂന്നാല് തവണ റിഹേഴ്സല്‍ ചെയ്തു. പിന്നെ സെറ്റില്‍ അത് ശരിയാവുന്നില്ലെന്ന് പറഞ്ഞ് അപ്പോള്‍ തന്നെ അങ്ങനെ മാറ്റി. എനിക്കത് ഭയങ്കര സ്ട്രെസായി. ഞാന്‍ ഈസി സ്റ്റെപ്‌സ് മതിയെന്ന് പറഞ്ഞിരുന്നു. സ്റ്റെപ് ഇടുന്നതിന് മുന്‍പ് ഞാന്‍ ഒളിഞ്ഞ് നോക്കും, അത് കണ്ടിട്ട് അവര്‍ എന്നെ കാണാതെ ദൂരെ പോയി കൊറിയോഗ്രാഫി ചെയ്യുമായിരുന്നു.

രണ്ട് മൂന്ന് ടേക്കുകള്‍ കഴിഞ്ഞിട്ടും എനിക്ക് എന്റെ കോണ്‍ഫിഡന്‍സ് പോകുന്നത് പോലെയാണ് തോന്നിയത്. ഒരു ടേക്ക് കഴിയുമ്പോള്‍ തന്നെ ഞാന്‍ മതിയെന്ന് പറയുമായിരുന്നു. കാരണം ആ സ്റ്റെപ് ചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നു, ധനുഷ് സാറായിരുന്നു അതില്‍ കൂടുതല്‍ കഷ്ടപ്പെട്ടത്. ഓരോ തവണ എന്നെ പുഷ് ചെയ്യുമ്പോഴും എന്റെ ഡ്രസിലുള്ള സീക്വന്‍സ് അദ്ദേഹത്തിന്റെ കയ്യില്‍ തട്ടുമായിരുന്നു. അത് നാലഞ്ചു തവണ ചെയ്തിട്ടാണ് ശരിയായത്'. - സായ് പല്ലവി പറഞ്ഞു.