ഉറങ്ങുന്നത് പത്തു മണിക്കൂര്‍, ബ്രേക്ക് ഫാസ്റ്റ് കഴിക്കാറില്ല ; ഭക്ഷണ രീതികളെ കുറിച്ച് അക്ഷയ് ഖന്ന

 

ഒരു കാരണവശാലും എനിക്കൊഴിവാക്കാന്‍ പറ്റാത്തൊരു കാര്യമുണ്ട്, അതാണ് മധുര പലഹാരങ്ങള്‍. കേക്കാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ടത്.

 


പ്രഭാതഭക്ഷണം ഞാന്‍ പൂര്‍ണ്ണമായും ഒഴിവാക്കും. എനിക്ക് ഓര്‍മയുള്ള കാലം മുതല്‍ പ്രഭാതഭക്ഷണം കഴിച്ചിട്ടില്ല. നേരെ ഉച്ചഭക്ഷണത്തിലേക്കാണ് കടക്കുന്നത്.

രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത ധുരന്ദര്‍ എന്ന സിനിമയില്‍ അക്ഷയ് ഖന്ന അവതരിപ്പിച്ച കഥാപാത്രം വലിയ കയ്യടികള്‍ ആണ് നേടുന്നത്. ചിത്രത്തിലെ നടന്റെ പ്രകടനവും ഒരു രംഗത്തിലെ ഡാന്‍സുമെല്ലാം സോഷ്യല്‍ മീഡിയ ആഘോഷമാക്കുകയാണ്. മുമ്പൊരു അഭിമുഖത്തില്‍ തന്റെ ഭക്ഷണരീതികളെക്കുറിച്ച് അക്ഷയ് ഖന്ന മനസുതുറന്നിരുന്നു. ഇപ്പോഴിതാ ഈ വാക്കുകള്‍ വീണ്ടും വൈറലാകുകയാണ്.


പ്രഭാതഭക്ഷണം ഞാന്‍ പൂര്‍ണ്ണമായും ഒഴിവാക്കും. എനിക്ക് ഓര്‍മയുള്ള കാലം മുതല്‍ പ്രഭാതഭക്ഷണം കഴിച്ചിട്ടില്ല. നേരെ ഉച്ചഭക്ഷണത്തിലേക്കാണ് കടക്കുന്നത്. പിന്നെ രാത്രിയിലെ ഭക്ഷണവും കഴിക്കും. ബിസ്‌കറ്റോ സാന്‍ഡ്വിച്ചോ പോലെയുള്ള ഒരു ലഘുഭക്ഷണവും ഞാന്‍ കഴിക്കാറില്ല. വൈകുന്നേരം ഒരു കപ്പ് ചായ മാത്രം കുടിക്കും. വീട്ടില്‍ പാകം ചെയ്യുന്ന ഭക്ഷണമാണ് ഞാന്‍ കൂടുതല്‍ കഴിക്കുന്നത്. സാധാരണയായി ഉച്ചഭക്ഷണത്തില്‍ ദാലും (പരിപ്പ്) ഏതെങ്കിലുമൊരു പച്ചക്കറിയും ചോറുമായിരിക്കും ഉള്‍പ്പെടുത്തുക.

അതിനൊപ്പം ചിക്കനോ മീനോ അല്ലെങ്കില്‍ മറ്റേതെങ്കിലുമൊരു നോണ്‍ വെജ് ഉണ്ടാകും.
രാത്രിയില്‍ ചപ്പാത്തിയും ഒപ്പം പച്ചക്കറി വിഭവവും ചിക്കനും ആണ് കഴിക്കുക. ഇടയ്‌ക്കൊക്കെ മദ്യപിക്കും. പിന്നെ ഒരു കാരണവശാലും എനിക്കൊഴിവാക്കാന്‍ പറ്റാത്തൊരു കാര്യമുണ്ട്, അതാണ് മധുര പലഹാരങ്ങള്‍. കേക്കാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ടത്. മധുരമുള്ളതെന്തും ഞാന്‍ കഴിക്കും', അക്ഷയ് ഖന്നയുടെ വാക്കുകള്‍.
ഭക്ഷണത്തേക്കാള്‍ അക്ഷയ് പ്രാധാന്യം നല്‍കുന്നത് ഉറക്കത്തിനാണ്. ദിവസവും പത്ത് മണിക്കൂര്‍ എങ്കിലും താന്‍ ഉറങ്ങാറുണ്ടെന്ന് അക്ഷയ് പറയുന്നു.