'ഞാന്‍ പങ്കെടുക്കുന്ന പല പരിപാടികളുടെയും ഫ്‌ലെക്‌സില്‍ ഇവനെ കാണുന്നുണ്ട്...ആരാണ് ഇവന്‍?'; പോസ്റ്റുമായി രമേശ് പിഷാരടി
'ഞാന്‍ പങ്കെടുക്കുന്ന പല പരിപാടികളുടെയും ഫ്‌ലെക്‌സില്‍ ഇവനെ കാണുന്നുണ്ട്...ആരാണ് ഇവന്‍?'; പോസ്റ്റുമായി രമേശ് പിഷാരടി
കമന്റ് ബോക്‌സില്‍ പിഷാരടിയുടെ ഈ പോസ്റ്റിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.
തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ തമാശ രൂപേണയാണ് അദ്ദേഹം ഈ പോസ്റ്റ് പങ്കുവെച്ചത്.
താന്‍ ഈ അടുത്തായി പങ്കെടുക്കുന്ന പരിപാടികളുടെയും ഫ്‌ലെക്‌സില്‍ ഒരാളെ കാണുന്നുണ്ടെന്ന് രമേശ് പിഷാരടി. സിനിമാ നടന്‍ എന്നതിലുപരി പാലക്കാട് ജില്ലയുടെ MLA ആയ രമേശ് പിഷാരടി ധാരാളം പൊതു പരിപാടികളില്‍ സജീവമാകാറുണ്ട്. ഓരോ പരിപാടികളുടെയും ഫ്‌ലെക്‌സില്‍ തന്റെ ചിത്രത്തിന് പകരം എഐ യിലൂടെ ചെയ്ത ചിത്രം കണ്ട് അമ്പരന്ന് ഇരിക്കുകയാണ് ജനങ്ങള്‍.
തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ തമാശ രൂപേണയാണ് അദ്ദേഹം ഈ പോസ്റ്റ് പങ്കുവെച്ചത്. 'ഈയിടയായി ഞാന്‍ പങ്കെടുക്കുന്ന പല പരിപാടികളുടെയും ഫ്‌ലെക്‌സില്‍ ഇവനെ കാണുന്നുണ്ട്', രമേശ് പിഷാരടി കുറിച്ചു. കൂടാതെ യാരോ ഇവന്‍ എന്ന ഗാനമാണ് പോസ്റ്റിന് പിഷാരടി നല്‍കിയത്. കമന്റ് ബോക്‌സില്‍ പിഷാരടിയുടെ ഈ പോസ്റ്റിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.
'Chat gpt ചതിച്ചത് ആശാനേ, എ ഐ പണി തന്നതാ, ഇത് പിശേഷ് രമാ റെഡ്ഡിയല്ലേ?? ആന്ധ്രാക്കാരനാ...., Ai പിഷാരടി, അണ്ണന്റെ ഡ്യൂപ് ആണോ...', എന്നിങ്ങനെ നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. ഇപ്പോള്‍ നടക്കുന്ന ഒട്ടുമിക്ക പരിപാടികളുടെ ഫ്‌ലെക്‌സ് ഡിസൈന്‍ എല്ലാം എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ചെയ്ത് വരുന്നത്. അതുകൊണ്ട് തന്നെ ധാരാളം പിഴവുകളും ഇതില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനെയാണ് തമാശ രൂപേണ രമേശ് പിഷാരടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.