പാരഡൈസിനെ കുറിച്ചുള്ള ട്രോളുകള്‍ കണ്ടു, പ്രേക്ഷകരും നിരൂപകരും പറയുന്നത് കേട്ടു'; കുറിപ്പുമായി നാനി

'നിങ്ങളുടെ എല്ലാ പ്രതികരണങ്ങളും അഭിപ്രായങ്ങളും ഞാന്‍ കണ്ടു. നിങ്ങള്‍ നല്‍കിയ സ്നേഹവും പൊട്ടിച്ചിരിപ്പിക്കുന്ന ട്രോളും ഞാന്‍ ഒരുപോലെ സ്വീകരിക്കുന്നു.

 

സിനിമയ്ക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങളോട് നടന്‍ നാനി പ്രതികരിച്ചിരിക്കുകയാണ്.

നാനി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് പാരഡൈസ്. വമ്പന്‍ ബജറ്റില്‍ ഒരുങ്ങിയ ചിത്രത്തിന് പക്ഷെ പ്രതീക്ഷിച്ച പ്രതികരണമല്ല തിയേറ്ററുകളില്‍ നിന്നും ഉയരുന്നത്. ചിത്രം നിരാശപ്പെടുത്തിയെന്നാണ് വിവിധ കോണുകളില്‍ നിന്നും വരുന്ന കമന്റുകള്‍. സിനിമയെ പ്രേക്ഷകരും നിരൂപകരും രൂക്ഷമായി വിമര്‍ശിക്കുന്നതിന് ഒപ്പം തന്നെ ട്രോളുകളും നിറയുന്നുണ്ട്.

ഇപ്പോള്‍ സിനിമയ്ക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങളോട് നടന്‍ നാനി പ്രതികരിച്ചിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിലൂടെയാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്. പ്രേക്ഷകരും നിരൂപകരും പങ്കുവെക്കുന്ന വിമര്‍ശനങ്ങളും ട്രോളുകളും ഉള്‍ക്കൊള്ളുന്നു എന്നാണ് നാനി എഴുതിയിരിക്കുന്നത്. തങ്ങള്‍ ഏറെ കഠിനാധ്വാനം ചെയ്ത് ഒരുക്കിയ ചിത്രമാണ് പാരഡൈസ് എന്നും പ്രേക്ഷകര്‍ക്ക് സിനിമയെ ആഘോഷിക്കാനും വിമര്‍ശിക്കാനും അവകാശമുണ്ടെന്നും നാനി പറഞ്ഞു.

'നിങ്ങളുടെ എല്ലാ പ്രതികരണങ്ങളും അഭിപ്രായങ്ങളും ഞാന്‍ കണ്ടു. നിങ്ങള്‍ നല്‍കിയ സ്നേഹവും പൊട്ടിച്ചിരിപ്പിക്കുന്ന ട്രോളും ഞാന്‍ ഒരുപോലെ സ്വീകരിക്കുന്നു. പ്രേക്ഷകര്‍ ഈ ചിത്രത്തെ ഏറ്റെടുത്തതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. പ്രേക്ഷകരും നിരൂപകരും ഉയര്‍ത്തിക്കാട്ടിയ എല്ലാ വിമര്‍ശനങ്ങളും ഉള്‍ക്കൊള്ളുകയും ചെയ്യുന്നു.
എല്ലാത്തിനും നന്ദി, അത്ര മാത്രമേ എനിക്ക് പറയാനുള്ളു. നിങ്ങള്‍ക്ക് തികച്ചും നവ്യമായ ഒരു അനുഭവം നല്‍കാനായി, ഞങ്ങള്‍ ചോര നീരാക്കി എടുത്ത ചിത്രമാണ് പാരഡൈസ്. ഇനി ഈ ചിത്രം നിങ്ങളുടേതാണ്, ആഘോഷിക്കാം, വിമര്‍ശിക്കാം. സിനിമയോടും എന്നോടും നിങ്ങള്‍ കാണിച്ച് സ്നേഹത്തിന് ഒരുപാട് നന്ദി,' നാനി പറഞ്ഞു.