രവി മോഹന്റെ കൂട്ടുകാരി എന്ന മേല്‍വിലാസമാണ് തനിക്ക് ഇപ്പോള്‍, അതാണ് സോഷ്യല്‍മീഡിയയില്‍ ബ്രേക്കെടുക്കുന്നത് ; കെനിഷ

'പാട്ടുകാരി, ബിസിനസ് ഉടമ, സ്പിരിച്വല്‍ ഹീലര്‍ എന്നീ വ്യക്തിത്വങ്ങളില്‍ അറിയപ്പെടുന്ന ആളാണ് ഞാന്‍.

 

രവി മോഹന്‍ എനിക്കെല്ലാമാണ്. എന്നാല്‍ എന്റെയാരുമല്ല എന്നാണ് കെനീഷ പറയുന്നത്.

മലയാളികള്‍ക്കും സുപരിചിതയാണ് ഗായിക കെനിഷ ഫ്രാന്‍സിസിനെ. നടന്‍ രവി മോഹന്റെ വിവാഹമോചനം വിവാദമായപ്പോള്‍ നടനൊപ്പം തന്നെ സൈബര്‍ ബുള്ളിയിങും പരിഹാസവും കെനിഷയും ഏറ്റുവാങ്ങിയിരുന്നു. രവി മോഹനുമായുള്ള സൗഹൃദം അവസാനിപ്പിച്ചുവെന്ന് അറിയിച്ച കെനീഷ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. രവി മോഹന്റെ കൂട്ടുകാരി എന്ന മേല്‍വിലാസമാണ് തനിക്ക് ഇപ്പോഴെന്നും അതുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ നിന്ന് ബ്രേക്ക് എടുത്തുവെന്നും കെനീഷ പറയുന്നു. രവി മോഹന്‍ എനിക്കെല്ലാമാണ്. എന്നാല്‍ എന്റെയാരുമല്ല എന്നാണ് കെനീഷ പറയുന്നത്.


'പാട്ടുകാരി, ബിസിനസ് ഉടമ, സ്പിരിച്വല്‍ ഹീലര്‍ എന്നീ വ്യക്തിത്വങ്ങളില്‍ അറിയപ്പെടുന്ന ആളാണ് ഞാന്‍. നിരവധി സ്റ്റേജ് ഷോകള്‍ ചെയ്തിട്ടുണ്ട്. പക്ഷെ ഇവിടെ പലരും നല്‍കിയ മേല്‍വിലാസം രവി മോഹന്റെ സുഹൃത്ത് എന്നാണ്. നിരവധി സെലിബ്രിറ്റി സുഹൃത്തുക്കളുണ്ട്. അവരെ നിങ്ങള്‍ക്കറിയില്ല എന്നേയുള്ളൂ. രവി മോഹന്‍ എനിക്കെല്ലാമാണ്. എന്നാല്‍ എന്റെയാരുമല്ല താനും.ഒരു ഓഡിയോ ലോഞ്ചിനിടെയാണ് ഞങ്ങള്‍ പരിചയപ്പെട്ടത്. പിന്നീട് മാനസിക പ്രയാസങ്ങളില്‍ പ്രൊഫഷനല്‍ സഹായം തേടി എന്നെ സമീപിച്ചു. അത് സൗഹൃദമായി വളര്‍ന്നു. അഭ്യൂഹങ്ങളും വിവാദങ്ങളും പരിഹാസങ്ങളും രവി മോഹനെ ബാധിക്കുന്നുവെന്ന് മനസിലായപ്പോഴണ് നിശബ്ദമായിരിക്കാമെന്ന് തീരുമാനിച്ചത്.
ഒന്നിച്ച് ഒരു വെല്‍നസ് ഫീലിങ് സെന്റര്‍ തുടങ്ങാനുള്ള ഒരുക്കത്തിലാണ് ഞങ്ങള്‍. ഐ ബോണ്‍ ഇന്‍ ലൈറ്റ്, ഐ ലിവ് ഇന്‍ ലൈറ്റ്, ഐ ഗിവ് ലൈറ്റ്... ഏത് ഇവില്‍ സ്പിരിറ്റ് വന്നാലും അവരെന്നെ പ്രണയിക്കുകയേയുള്ളു. ഈയടുത്താണ് സമൂഹമാധ്യമങ്ങള്‍ വ്യക്തിഹത്യ നടത്തുന്ന ഇടമായി മാറിയത്. മുന്‍വിധികളോടെ സമീപിക്കുന്ന കൂട്ടത്തിനിടയില്‍ നില്‍ക്കാന്‍ എനിക്ക് പ്രയാസമാണ്. അതുകൊണ്ട് സോഷ്യല്‍മീഡിയയില്‍ നിന്ന് ബ്രേക് എടുത്തു. പക്ഷെ തിരിച്ച് വരും പുതിയ പാട്ടുമായി,' കെനിഷ ഫ്രാന്‍സിസ്.
മലയാള സിനിമയിലേക്ക് അരങ്ങേറാന്‍ ഒരുങ്ങുകയാണ് ഗായിക. വിഷ്ണു വിജയ് സംഗീത സംവിധാനം ചെയ്യുന്ന മഡ് ഹൗസ് എന്ന സിനിമയിലൂടെയാണ് മലയാളത്തിലേക്ക് കെനീഷയുടെ തുടക്കം. 'സ്റ്റേജ് ഇവന്റുകളില്‍ മലയാളം പാട്ടുകള്‍ പാടിയിട്ടുണ്ടെങ്കിലും റിക്കോര്‍ഡിങ്ങിന് എത്തിയപ്പോള്‍ വട്ടം ചുറ്റിപ്പോയി. ഉച്ചാരണം ശരിയാക്കാന്‍ തന്നെ മണിക്കൂറുകള്‍ വേണ്ടി വന്നു. എങ്കിലും ഒരു കാര്യം ഉറപ്പ് പറയാം ഈ പാട്ട് കേട്ടാല്‍ വര്‍ഷങ്ങളായി മലയാളമറിയുന്ന ഒരാള്‍ പാടിയതാണെന്നേ നിങ്ങള്‍ക്ക് തോന്നുവെന്നും,' കെനീഷ കൂട്ടിച്ചേര്‍ത്തു.