ആ സിനിമ കണ്ട ശേഷം രണ്ടുമൂന്നുദിവസം ഉറങ്ങിയിട്ടില്ല ; സംവിധായകന്‍ മാരി സെല്‍വരാജ്

 

'ഹോംബൗണ്ട് എന്നെ ഒരുപാട് ഡിസ്റ്റര്‍ബ് ചെയ്തു.

 

സിനിമ കണ്ടതിന് ശേഷം രണ്ടു മൂന്ന് ദിവസം താന്‍ ഉറങ്ങിയില്ലെന്ന് പറയുകയാണ് മാരി.

നീരജ് ഗയ്വാന്‍ ഒരുക്കിയ ചിത്രമാണ് ഹോംബൗണ്ട്. ധര്‍മ പ്രൊഡക്ഷന്‍ നിര്‍മിച്ച ചിത്രത്തില്‍ ഇഷാന്‍ ഖട്ടര്‍, വിശാല്‍ ജേത്വ, ജാന്‍വി കപൂര്‍ എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം കണ്ട അനുഭവം പങ്കുവെക്കുകയാണ് സംവിധായകന്‍ മാരി സെല്‍വരാജ്. സിനിമ കണ്ടതിന് ശേഷം രണ്ടു മൂന്ന് ദിവസം താന്‍ ഉറങ്ങിയില്ലെന്ന് പറയുകയാണ് മാരി.

'ഹോംബൗണ്ട് എന്നെ ഒരുപാട് ഡിസ്റ്റര്‍ബ് ചെയ്തു. ആ സിനിമ കണ്ടതിന് ശേഷം രണ്ടു മൂന്ന് ദിവസം ഞാന്‍ ഉറങ്ങിയില്ല. ആ സിനിമ എന്നെ ഇത്രയും കഷ്ടപ്പെടുത്തുമെന്ന് ഞാന്‍ കരുതിയില്ല. ഒരു ദിവസം മുഴുവന്‍ ആരോടും സംസാരിക്കാതെ ഞാന്‍ ഇരുന്നു. ഞാന്‍ ചെയ്യുന്ന തരം സിനിമകളെ ഇനിയും എങ്ങനെ സ്‌ട്രോങ്ങ് ആക്കാം ഇനിയും എങ്ങനെ കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തിക്കാം എന്ന ചോദ്യം ആ സിനിമ നല്‍കി', മാരി സെല്‍വരാജിന്റെ വാക്കുകള്‍. 98ാമത് ഓസ്‌കര്‍ അവാര്‍ഡ്‌സ് മികച്ച വിദേശ ഭാഷ ചിത്രങ്ങളുടെ പ്രഥമ പരിഗണന പട്ടികയില്‍ ഹോംബൗണ്ട് ഇടംപിടിച്ചിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 15 സിനിമകളാണ് വിദേശ ഭാഷ വിഭാഗത്തില്‍ ഇടംനേടിയത്.