ഞാന്‍ പലപ്പോഴും സംഘിയായിട്ടുണ്ട്, ജിഹാദിയായിട്ടുണ്ട്. എന്റെ ശരി മാത്രമാണ് ഞാന്‍ പോസ്റ്റ് ചെയ്യുന്നത് ; നിര്‍മല്‍ പാലാഴി
ഈ തിരക്ക് കിട്ടാന്‍ വേണ്ടിയിട്ടല്ലേ ഞാന്‍ ഓടിയത്. ആളുകള്‍ തിരിച്ചറിയാന്‍ വേണ്ടി. അത് നല്ലതല്ലേ, ആളുകള്‍ അറിയാന്‍ വേണ്ടിയിട്ടല്ലേ ഇത്രയും കാലം ഇതൊക്കെ ചെയ്തത്.
ഇതൊക്കെ പ്രൈവസിയെ ബാധിക്കാറില്ലേ എന്ന് ചിലര്‍ ചോദിക്കാറുണ്ട്. ഈ പ്രൈവസിക്ക് ആണെങ്കില്‍ ഞാന്‍ വേറെ എന്തെങ്കിലും പണിയെടുത്താല്‍ പോരേ.
തന്റെ നിലപാടുകള്‍ തുറന്നുപറയുമ്പോള്‍ പലപ്പോഴും സംഘിയായും ജിഹാദിയായും മുദ്രകുത്തപ്പെടാറുണ്ടെന്ന് തുറന്നുപറഞ്ഞ് നടന്‍ നിര്‍മല്‍ പാലാഴി. ആളുകള്‍ തിരിച്ചറിയുന്നതിനും ഈ തിരക്കുകള്‍ക്കും വേണ്ടിയാണ് താന്‍ ഇത്രയും കാലം കഷ്ടപ്പെട്ടതെന്നും, പ്രശസ്തി ഒരു ലഹരിയാണെന്നും അദ്ദേഹം പറഞ്ഞു.
'എനിക്ക് ശരി എന്ന് തോന്നുന്ന കാര്യം ഞാനെന്തായാലും പോസ്റ്റ് ചെയ്യാറുണ്ട്. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഞാന്‍ പലപ്പോഴും സംഘിയായിട്ടുണ്ട്, ജിഹാദിയായിട്ടുണ്ട്. പലപ്പോഴും ഇതിങ്ങനെ മാറി മാറിക്കൊണ്ടിരിക്കും. എന്റെ ശരി മാത്രമാണ് ഞാന്‍ പോസ്റ്റ് ചെയ്യുന്നത്. ഞാന്‍ ഇന്ന ഒരു ആളായിട്ടല്ല. അത് ഞാന്‍ അന്നും ഇന്നും ചെയ്യാറുണ്ട്.
ഇതൊക്കെ പ്രൈവസിയെ ബാധിക്കാറില്ലേ എന്ന് ചിലര്‍ ചോദിക്കാറുണ്ട്. ഈ പ്രൈവസിക്ക് ആണെങ്കില്‍ ഞാന്‍ വേറെ എന്തെങ്കിലും പണിയെടുത്താല്‍ പോരേ. ഈ ആളുകളുടെ തിരക്കും ഓട്ടവും ബുദ്ധിമുട്ടായി തോന്നാറുണ്ടോ. ഞാന്‍ പത്തിരുപത്തിയഞ്ച് കൊല്ലം ഓടിയിട്ടുണ്ട്. എനിക്ക് എങ്ങനെയാണ് ബുദ്ധിമുട്ടാവുക. ഈ തിരക്ക് കിട്ടാന്‍ വേണ്ടിയിട്ടല്ലേ ഞാന്‍ ഓടിയത്. ആളുകള്‍ തിരിച്ചറിയാന്‍ വേണ്ടി. അത് നല്ലതല്ലേ, ആളുകള്‍ അറിയാന്‍ വേണ്ടിയിട്ടല്ലേ ഇത്രയും കാലം ഇതൊക്കെ ചെയ്തത്.
പൈസയ്ക്ക് വേണ്ടി മാത്രമാണെങ്കില്‍ മറ്റെന്തെങ്കിലും ബിസിനസ് ഒക്കെ ചെയ്യാമല്ലോ. ആളുകള്‍ അറിയുക എന്ന് പറയുന്നത്, വലിയൊരു ലഹരിയാണ്. തിരക്ക് കാണിക്കുന്നതൊക്കെ ഒരു ജാഡയാണെന്നാണ് എനിക്ക് തോന്നുന്നത്. ഒരു കാര്യവുമില്ല. ഇതിനല്ലേ ഇത്രയും കാലം നമ്മളോടിയത്. എന്തെങ്കിലും ആയിക്കഴിഞ്ഞിട്ട് ഇതെനിക്ക് ബുദ്ധിമുട്ടാണെന്ന് പറഞ്ഞാല്‍ എനിക്കെന്തോ അതിനോട് തീരെ യോജിപ്പിച്ചില്ല; നിര്‍മല്‍ പാലാഴി പറഞ്ഞു.