കുര്‍ച്ചി മടത്തപെട്ടി' പാട്ട് ചെയ്ത സമയത്ത് വലിയ രീതിയിലുള്ള ബോഡി ഷെയ്മിങ് നേരിടേണ്ടി വന്നിട്ടുണ്ട് ; ഷംന കാസിം
എന്റെ ശരീരം അതില്‍ നിന്ന് വ്യത്യസ്തമാണ്. കുര്‍ച്ചി മടത്തപെട്ടി എന്ന സോങ് ചെയ്യുമ്പോള്‍ ജയിലറിലേക്കാള് തടി എനിക്കുണ്ടായിരുന്നു.
കോസ്റ്റ്യംസിനെ കുറ്റപ്പെടുത്തി പറയുകയല്ല. ചിലര്‍ക്ക് അത് സ്യൂട്ടാവില്ല. പക്ഷെ ജയിലറിലേത് സെപ്ഷ്യല്‍ സോങ്ങായിരുന്നു.
ഡാന്‍സര്‍ എന്ന് കേള്‍ക്കുമ്പോള്‍ പൊതുവെ ആളുകള്‍ സ്ലിം ആയ ഫിറ്റ് ബോഡിയാണ് പ്രതീക്ഷിക്കാറുള്ളതെന്നും, എന്നാല്‍ തന്റെ ശരീരം അതില്‍ നിന്നും വ്യത്യസ്തമാണെന്നും താരം വ്യക്തമാക്കുന്നു. 'കുര്‍ച്ചി മടത്തപെട്ടി' പാട്ട് ചെയ്ത സമയത്ത് വലിയ രീതിയിലുള്ള ബോഡി ഷെയ്മിങ് നേരിടേണ്ടി വന്നിട്ടുണ്ടെന്നും, എന്നാല്‍ അത്തരം നെഗറ്റീവ് കമന്റുകള്‍ തന്നെ ബാധിക്കാറില്ലെന്നും ഷംന പറയുന്നു.
'നര്‍ത്തകിയെന്ന ടാഗ് ലൈന്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്. സിനിമയില്‍ ഒരു സെപ്ഷ്യല്‍ സോങ് ചെയ്താല്‍ പണ്ട് മുതല്‍ ഉള്ള ഒരു കാര്യമാണ് അതിനെ സ്പെഷ്യല്‍ സോങ് അല്ലെങ്കില്‍ ഐറ്റം സോങ് എന്ന് വിശേഷിപ്പിക്കുന്നത്. ജയിലറിലേത് ഒരു സെപ്ഷ്യല്‍ സോങ് തന്നെയായിരുന്നു. പക്ഷെ ഡാന്‍സിന്റെ കോസ്റ്റ്യൂമൊക്കെ വേറെ തന്നെയായിരുന്നു. സ്പെഷ്യല്‍ സോങ് ചെയ്യുക എന്നത് പൊതുവെ എനിക്ക് ടെന്‍ഷനുള്ള ഒരു കാര്യമാണ്. ആദ്യമൊക്കെ ചെയ്തിട്ടുണ്ടെങ്കിലും നമ്മുടെ ഫിഗറിന് പറ്റാത്ത കോസ്റ്റ്യൂംസ് ധരിച്ച് ഡാന്‍സ് ചെയ്താല്‍ ഭംഗി വരില്ല. കോസ്റ്റ്യംസിനെ കുറ്റപ്പെടുത്തി പറയുകയല്ല. ചിലര്‍ക്ക് അത് സ്യൂട്ടാവില്ല. പക്ഷെ ജയിലറിലേത് സെപ്ഷ്യല്‍ സോങ്ങായിരുന്നു.
എന്നിരുന്നാലും അത് എടുത്തത് വ്യത്യസ്തമായിട്ടായിരുന്നു. സാധാരണ ഡാന്‍സര്‍ എന്ന് പറയുമ്പോള്‍ ആളുകള്‍ പ്രതീക്ഷിക്കുന്ന ഒരു ഇമേജുണ്ട്. ഫിറ്റായ ബോഡി.... പക്ഷെ... എന്റെ ശരീരം അതില്‍ നിന്ന് വ്യത്യസ്തമാണ്. കുര്‍ച്ചി മടത്തപെട്ടി എന്ന സോങ് ചെയ്യുമ്പോള്‍ ജയിലറിലേക്കാള് തടി എനിക്കുണ്ടായിരുന്നു. അന്ന് ആ സോങ് റിലീസാകുന്നുവെന്ന് അറിഞ്ഞപ്പോള്‍ തന്നെ ബോഡി ഷെയ്മിങ് നേരിടാന്‍ ഞാന്‍ റെഡിയായി ഇരിക്കുകയായിരുന്നു.എന്നാല്‍ എന്നെ ഞെട്ടിച്ചുകൊണ്ട് ആളുകള്‍ അത് ആസ്വദിക്കുന്നതും നന്നായിട്ടുണ്ട് എന്ന് പറയുന്നതും കണ്ടു. എന്ത് തരത്തിലുള്ള ശരീരമാണെങ്കിലും ഒരാള്‍ അതിനെ എങ്ങനെ കാരി ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാണ് എല്ലാം ഇരിക്കുന്നത്. ആളുകള്‍ പറയും സ്ലിം ആയി ഇരിക്കണമെന്ന്. അണ്ഹെല്ത്തിയായി സ്ലിമ്മായി ഇരുന്നിട്ട് എന്താണ് കാര്യം. ഒരു ഭം?ഗിയുമില്ലാതെ ചുക്കി ചുളിഞ്ഞ് ഇരുന്നിട്ട് ഒരു കാര്യവുമില്ല.
എന്റെ സ്വാഭാവിക ശരീര പ്രകൃതി വിട്ട് വണ്ണം കുറയ്ക്കാന്‍ ആഗ്രഹമില്ല. നമ്മുടെ ഗ്രേസ് വിട്ടിട്ടുള്ള ഒരു ബോഡി ഷേപ്പിലേക്ക് പോകാന്‍ എനിക്ക് താല്പര്യമില്ല. അതേ സമയം കുര്‍ച്ചി മടത്തപെട്ടി സോങ്ങ് ചെയ്ത സമയത്ത് ആളുകള്‍ എന്നെ പന്നി എന്ന് പോലും വിളിച്ചു. അവര്‍ ആലോചിക്കേണ്ടത് സ്ത്രീകള്‍ക്ക് കല്ല്യാണം കഴിഞ്ഞ് കുട്ടികളുണ്ടാകുന്ന സമയത്ത് ശരീരം മാറും. പക്ഷെ നമുക്കൊരു ഗ്രേസ് ഉണ്ടാകും അതാണ് വേണ്ടത്. പിന്നെ ഇപ്പോള്‍ കമന്റ് എന്ന് പറയുന്നത് ആളുകള്‍ക്ക് എന്തും പറയാനാകുന്ന ഒരു ഇടമാണ് അത് എന്നെ ബാധിക്കുന്നില്ല. നോര്‍ത്ത് ഇന്ത്യന്‍ നടിമാരുടെ ശരീര പ്രകൃതിയുമായി നമ്മുടേതിനെ താരതമ്യപ്പെടുത്തി ചിലര്‍ പറയും. പക്ഷെ അവരുടെ ലൈഫ് സ്റ്റൈല്‍ തന്നെ വേറെയാണ്.
ചിലപ്പോള്‍ നെഗറ്റീവ് കമന്റ്സ് നമ്മളെ തന്നെ കറക്ട് ചെയ്യാനും സഹായിക്കും. അങ്ങനെയും കമന്റ്സുകളെ നോക്കി കാണുന്നയാളാണ് ഞാന്‍. പിന്നെ ചിലര്‍ കാമറ ക്ലോസപ്പ് ചെയ്ത് മോശമായ രീതിയില്‍ യുട്യൂബില്‍ വീഡിയോ ഇടുമ്പോള്‍ സങ്കടം തോന്നാറുണ്ട്. പക്ഷെ പുതിയ കുട്ടികള്‍ വളരെ കൂളായി ആത്മവിശ്വാസത്തോടെ അവര്‍ക്കിഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ തുടങ്ങിയത് സമൂഹത്തില്‍ ഉണ്ടാകുന്ന മാറ്റത്തിന്റെ സൂചനയാണ്; ഷംന പറഞ്ഞു.