നല്ല ഷോകള്‍ കിട്ടാത്തതു കൊണ്ടാണ് ചെയ്യാത്തത്,'സിനിമകളേക്കാളും കൂടുതല്‍ ഞാന്‍ പൈസയുണ്ടാക്കുന്നത് ഇന്‍സ്റ്റഗ്രാമില്‍ നിന്നാണ് ; സാനിയ അയ്യപ്പന്‍

കോര്‍പ്പറേറ്റ് ഇവന്റ്സിലൊക്കെ കുറേ നാള്‍ മുമ്പ് ഡാന്‍സ് ചെയ്യാന്‍ പോയിട്ടുണ്ട്. അവര്‍ മദ്യം വിളമ്പും. ഒരു ഘട്ടം കഴിഞ്ഞാല്‍ അവര്‍ വന്ന് സ്റ്റേജിന് മുമ്പില്‍ നിന്ന് ഡാന്‍സ് കളിക്കും. അതില്‍ ഞാന്‍ കംഫര്‍ട്ടബിള്‍ അല്ല.

 

നാട്ടില്‍ ഡാന്‍സ് ഷോസ് ചെയ്യുന്നത് കുറവാണ്. നല്ല ഷോകള്‍ വരുന്നത് കുറവാണ്.

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സാനിയ അയ്യപ്പന്‍. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് സാനിയ കടന്നു വരുന്നത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് സാനിയ. ഡാന്‍സറെന്ന നിലയില്‍ കുട്ടിക്കാലം മുതലേ സാനിയ പ്രശസ്തയാണ്. വിദേശ ഷോകളാണ് ഇന്ന് സാനിയ കൂടുതലും ചെയ്യാറ്. ഇപ്പോഴിതാ നാട്ടില്‍ ഷോകള്‍ കുറച്ചതിന്റെ കാരണം വെളിപ്പടുത്തുകയാണ് നടി.

നാട്ടില്‍ ഡാന്‍സ് ഷോസ് ചെയ്യുന്നത് കുറവാണ്. നല്ല ഷോകള്‍ വരുന്നത് കുറവാണ്. ഡാന്‍സ് ഷോ ആയതിനാല്‍ ക്രൗഡിന്റെ കാര്യം നോക്കണം. എന്തായിരിക്കും സാഹചര്യമെന്ന്. എന്തിന് വേണ്ടിയുള്ള പരിപാടിയ്ക്കാണ് ഡാന്‍സ് ചെയ്യുന്നതെന്ന് നോക്കണം. അതുകൊണ്ടാണ് കുറഞ്ഞത്. കോര്‍പ്പറേറ്റ് ഇവന്റ്സിലൊക്കെ കുറേ നാള്‍ മുമ്പ് ഡാന്‍സ് ചെയ്യാന്‍ പോയിട്ടുണ്ട്. അവര്‍ മദ്യം വിളമ്പും. ഒരു ഘട്ടം കഴിഞ്ഞാല്‍ അവര്‍ വന്ന് സ്റ്റേജിന് മുമ്പില്‍ നിന്ന് ഡാന്‍സ് കളിക്കും. അതില്‍ ഞാന്‍ കംഫര്‍ട്ടബിള്‍ അല്ല.

നമ്മള്‍ ചെയ്യുന്നൊരു കാര്യത്തെ ബഹുമാനിച്ചു കൊണ്ടല്ലേ നമ്മള്‍ ഡാന്‍സ് കളിക്കുന്നത്. അങ്ങനൊരു വേദിയില്‍ ഡാന്‍സ് കളിക്കേണ്ടതില്ല. അങ്ങനെയാണ് ഞാന്‍ ഷോകള്‍ ചെയ്യുന്നത് കുറച്ചത്. അവാര്‍ഡ് ഷോകളും നല്ല പരിപാടികള്‍ ചെയ്യാമെന്ന് തീരുമാനിച്ചു. നമ്മുടെ നാട്ടില്‍ അത് കുറവാണ്. പിന്നെ വരുന്നത് പല നാടുകളില്‍ നിന്നുള്ള മലയാളി അസോസിയേഷനുകളുടേതാണ്. അതിനാലാണ് പല നാടുകളില്‍ പോയി ചെയ്യുന്നത്. നല്ല ഷോകള്‍ കിട്ടാത്തതു കൊണ്ടാണ് ചെയ്യാത്തത്,' സാനിയ പറയുന്നു.

'സിനിമകളേക്കാളും കൂടുതല്‍ ഞാന്‍ പൈസയുണ്ടാക്കുന്നത് ഇന്‍സ്റ്റഗ്രാമില്‍ നിന്നാണ്. ഒരുപാട് കൊളാബറേഷന്‍ ചെയ്യുന്നുണ്ട്. ഒരു റീലിന് ഇത്ര എമൗണ്ട് എന്നാണല്ലോ. ചില ട്രിപ്പുകള്‍ മുഴുവന്‍ സ്‌പോണ്‍സേര്‍ഡ് ആയിരിക്കും. അവര്‍ക്ക് വേണ്ടി നമ്മള്‍ പോസ്റ്റ് ചെയ്യും. അങ്ങനെ അത്യാവശ്യം നല്ല ട്രിപ്പുകള്‍ പോയിട്ടുണ്ട്. 2024 ലാണ് ഞാന്‍ ഭയങ്കരമായി യാത്ര ചെയ്തത്. 2025 ന്റെ അവസാനം മുതല്‍ ഇതുവരെ കുറച്ചധികം നല്ല വര്‍ക്കുകള്‍ ചെയ്യുന്നുണ്ട്. മോഹന്‍ലാല്‍ സാറിന്റെ കൂടെ ലണ്ടനിലും ജര്‍മ്മനിയിലും അയര്‍ലന്റിലും ഒരു ഷോ ചെയ്യുന്നുണ്ട്. സെപ്റ്റംബറില്‍ ചാക്കോച്ചന്റെയും മഞ്ജു ചേച്ചിയുടെയും കൂടെ ഷോ ചെയ്യുന്നുണ്ട്. യുഎസില്‍ ഒരു മാസം. ദൈവം സ?ഹായിച്ച് ഡാന്‍സ് എന്നത് ഉള്ളത് കൊണ്ട് കുറേ യാത്ര ചെയ്ത് ഷോകള്‍ ചെയ്യാന്‍ പറ്റി. അതൊരു വലിയ ഭാ?ഗ്യം തന്നെയല്ലേ. നമ്മളൊന്നും അറിയേണ്ട, അവര്‍ തന്നെ എല്ലാം നോക്കിക്കോളും. കുഞ്ഞിലെ ഞാനും റംസാനും ഡാന്‍സ് ചെയ്ത് ബില്‍ഡ് ചെയ്ത് ഇപ്പോള്‍ ഇങ്ങനെയൊക്കെ ജീവിതം മാറി,' സാനിയ കൂട്ടിച്ചേര്‍ത്തു.