ആരെയും മോശമായി കാണിക്കാനല്ല അങ്ങനെ പറഞ്ഞത്, എന്റെ വാക്കുകള്‍ വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു:കീര്‍ത്തി സുരേഷ്
തന്റെ ഏറ്റവും പുതിയ സിനിമയായ റിവോള്‍വര്‍ റീത്തയുടെ പ്രൊമോഷനിടെ സംസാരിക്കുകയായിരുന്നു താരം.
കൂടുതല്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കീര്‍ത്തി.
ഏറ്റവും മികച്ച ഡാന്‍സര്‍ വിജയ് ആണോ ചിരഞ്ജീവി ആണോ എന്ന ചോദ്യത്തിന് വിജയ് എന്ന് കീര്‍ത്തി സുരേഷ് മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞത് ചിരഞ്ജീവി ആരാധകരെ ചൊടിപ്പിച്ചിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കീര്‍ത്തി. താന്‍ ആരെയും മോശമാക്കി കാണിക്കാന്‍ അല്ല അങ്ങനെ പറഞ്ഞതെന്നും ചിരഞ്ജീവി സാറിനെ തനിക്ക് വലിയ ഇഷ്ടമാണെന്നും കീര്‍ത്തി സുരേഷ് പറഞ്ഞു. തന്റെ ഏറ്റവും പുതിയ സിനിമയായ റിവോള്‍വര്‍ റീത്തയുടെ പ്രൊമോഷനിടെ സംസാരിക്കുകയായിരുന്നു താരം.
'ഞാന്‍ എത്ര വലിയ വിജയ് ഫാന്‍ ആണെന്ന് ചിരഞ്ജീവി സാറിന് അറിയാം. ചിരഞ്ജീവി സാറിനെ എനിക്ക് വലിയ ഇഷ്ടമാണ് മാത്രമല്ല അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യാന്‍ എനിക്ക് അതിയായ താല്‍പര്യമുണ്ട്. അദ്ദേഹത്തോടും ഞാന്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ചിരഞ്ജീവി സാര്‍ മോശമാണ് എന്ന തരത്തില്‍ അല്ല ഞാന്‍ അത് പറഞ്ഞത്. എന്റെ വാക്കുകള്‍ ചിരഞ്ജീവി ആരാധകരെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. ചിരഞ്ജീവി സാര്‍ എന്നോട് ഒരിക്കല്‍ ആരുടെ ഡാന്‍സ് ആണ് ഇഷ്ടം എന്ന് ചോദിച്ചപ്പോഴും ഞാന്‍ വിജയ് എന്നാണ് പറഞ്ഞത്. അത് അദ്ദേഹം വരെ ലൈറ്റ് ആയിട്ടാണ് എടുത്തത്. ചിരഞ്ജീവി സാര്‍ എത്രത്തോളം വലിയ നടന്‍ ആണെന്ന് നമുക്കറിയാം. ആരും ആരെക്കാളും ചെറിയവരല്ല. ഞാന്‍ ആരെയും മോശമായി കാണിക്കാനല്ല അങ്ങനെ പറഞ്ഞത്', കീര്‍ത്തി സുരേഷിന്റെ വാക്കുകള്‍.