ദൃശ്യം 3 ഇത്ര വലിയ വിജയമാകുമെന്ന് കരുതിയില്ല, നിര്‍മ്മാതാവെന്ന നിലയില്‍ ആന്റണി സേഫായിരിക്കും എന്ന ഉറപ്പിലാണ് സിനിമ ചെയ്തത് ; ജീത്തു ജോസഫ്

. സിനിമ തീയേറ്ററിലെത്തി വെറും 58 മണിക്കൂറുകള്‍ കൊണ്ടാണ് ദൃശ്യം3 100 കോടി ക്ലബിലെത്തുന്നത്.

 

ദൃശ്യം 3 ചെയ്യുമ്പോള്‍ ഇത്രയും വലിയ വിജയം നേടുമെന്ന പ്രതീക്ഷ ഇല്ലായിരുന്നു

ജീത്തു ജോസഫ്-മോഹന്‍ലാല്‍ ചിത്രം ദൂശ്യം 3 വന്‍ പ്രേക്ഷക സ്വീകാര്യത നേടി തീയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമ തീയേറ്ററിലെത്തി വെറും 58 മണിക്കൂറുകള്‍ കൊണ്ടാണ് ദൃശ്യം3 100 കോടി ക്ലബിലെത്തുന്നത്. റീലീസ് ചെയ്ത് 7 ദിവസം കൊണ്ടാണ് ചിത്രം 200 കോടിയുടെ നേട്ടം ഉണ്ടാക്കിയത്. ഏറ്റവും കൂടുതല്‍ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ചിത്രം കൂടിയാണ് ദൃശ്യം. ഇപ്പോഴിതാ ദൃശ്യം 3 ചെയ്യുമ്പോള്‍ ഇത്രയും വലിയ വിജയം നേടുമെന്ന പ്രതീക്ഷ ഇല്ലായിരുന്നുവെന്നും ആന്റണി സേഫ് ആയിരിക്കും എന്ന ഉറപ്പിലാണ് സിനിമ ചെയ്തതെന്നും ജീത്തു പറഞ്ഞു.

തിരക്കഥ എഴുതിയ സമയത്ത് ചിലപ്പോള്‍ ചിത്രം അധികം ഓടില്ല എന്ന് കരുതിയിരുന്നെങ്കിലും, ഇതൊരു നല്ല സിനിമയായിരിക്കുമെന്ന ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു. ജോര്‍ജുകുട്ടിയുടെ ഈയൊരു ആംഗിള്‍ പറയണമെന്ന് ആഗ്രഹിച്ചതുകൊണ്ട് എഴുതിക്കഴിഞ്ഞപ്പോള്‍ നല്ല കോണ്‍ഫിഡന്‍സ് തോന്നി. എന്നിരുന്നാലും പ്രേക്ഷകരുടെ പ്രതീക്ഷകള്‍ തെറ്റിയേക്കാമെന്ന് കരുതിയാണ് അമിത പ്രതീക്ഷ വേണ്ടെന്ന് ആദ്യം മുതലേ പറഞ്ഞത്. അപ്പോഴും ഞാന്‍ ചിന്തിച്ചത്, വലിയ തുക നിര്‍മാണത്തിനായി വേണ്ടി വരാത്ത ഒരു മോഹന്‍ലാല്‍ ചിത്രമായതിനാല്‍ എങ്ങനെ വന്നാലും നിര്‍മാതാവ് ആന്റണി സേഫ് ആയിരിക്കും എന്നാണ്. ആ ഒരു ഉറപ്പിലാണ് ഞാന്‍ 'ദൃശ്യം 3' ചെയ്തത്,' ജീത്തു ജോസഫ് പറഞ്ഞു.