ഡേറ്റ് പ്രശ്‌നങ്ങള്‍ കാരണം അഭിനയിക്കാന്‍ സാധിക്കാതെ പോയി ; തെങ്കാശിപട്ടണം സിനിമയില്‍ അഭിനയിക്കാത്തതിനെ കുറിച്ച് അഭിരാമി
തെങ്കാശിപ്പട്ടണം 60 ദിവസത്തോളമാണ് ഷൂട്ട് പറഞ്ഞത്. എന്റെ കുറേയധികം ദിവസങ്ങള്‍ അവര്‍ ചോദിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് ചെയ്യാന്‍ പറ്റിയില്ല,' അഭിരാമി പറഞ്ഞു.
ചിത്രത്തില്‍ ഗീതു മോഹന്‍ദാസ് അവതരിപ്പിച്ച 'സംഗീത' എന്ന കഥാപാത്രത്തെയായിരുന്നു താന്‍ ചെയ്യേണ്ടിയിരുന്നതെന്നും അഭിരാമി കൂട്ടിച്ചേര്‍ത്തു.
മലയാള സിനിമയില്‍ ഇന്നും പ്രേക്ഷകരുടെ എവര്‍ഗ്രീന്‍ ഫേവറിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് റാഫി-മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ 'തെങ്കാശിപ്പട്ടണം'. ചിത്രത്തിലെ നായികമാരുടെ പ്രകടനവും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആദ്യം സമീപിച്ചിരുന്നത് നടി അഭിരാമിയെ ആയിരുന്നു. ഇപ്പോഴിതാ ഈ കഥാപാത്രം നിരസിച്ചതിന് പിന്നിലെ കാരണം പറയുകയാണ് നടി. സിനിമ വേണ്ടെന്നുവെച്ചതല്ലെന്നും, ഡേറ്റ് പ്രശ്‌നങ്ങള്‍ കാരണം അഭിനയിക്കാന്‍ സാധിക്കാതെ പോയതാണെന്നുമാണ് അഭിരാമി പറയുന്നത്.
'തെങ്കാശിപ്പട്ടണം ഞാന്‍ ഒഴിവാക്കിയതല്ല, ചെയ്യാന്‍ സമയം കിട്ടാത്തതു കൊണ്ടായിരുന്നു. അന്ന് ഞാന്‍ ഒരേസമയം രണ്ട് സിനിമകള്‍ ചെയ്യുന്ന സമയമാണ്. ഒന്ന് മലയാളത്തില്‍ മേലെവാരത്തെ മാലാഖകുട്ടികള്‍ എന്ന സിനിമയായിരുന്നു. മറ്റൊന്ന് തമിഴിലിയോ കന്നഡയിലോ ആയിരുന്നു. തെങ്കാശിപ്പട്ടണം 60 ദിവസത്തോളമാണ് ഷൂട്ട് പറഞ്ഞത്. എന്റെ കുറേയധികം ദിവസങ്ങള്‍ അവര്‍ ചോദിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് ചെയ്യാന്‍ പറ്റിയില്ല,' അഭിരാമി പറഞ്ഞു.
ചിത്രത്തില്‍ ഗീതു മോഹന്‍ദാസ് അവതരിപ്പിച്ച 'സംഗീത' എന്ന കഥാപാത്രത്തെയായിരുന്നു താന്‍ ചെയ്യേണ്ടിയിരുന്നതെന്നും അഭിരാമി കൂട്ടിച്ചേര്‍ത്തു. തനിക്ക് അവസരം ലഭിച്ചില്ലെങ്കിലും ആ കഥാപാത്രം ഗീതു വളരെ ഭംഗിയായി ചെയ്തുവെന്നും, ചിത്രത്തിലെ കാവ്യ മാധവന്‍, സംയുക്ത വര്‍മ്മ, ഗീതു മോഹന്‍ദാസ് എന്നിവരുടെ മൂന്ന് സ്ത്രീ കഥാപാത്രങ്ങളും വളരെ മികച്ചതായിരുന്നുവെന്നും താരം ഓര്‍ത്തെടുത്തു.