'എന്റെ കല്യാണത്തിന് വേണ്ടി സമ്പാദിച്ച കാശുകൊണ്ടാണ് ഞാന്‍ കാര്‍ വാങ്ങിയത് ; ശിവാംഗി

ഇരുപത്തിയഞ്ച് വയസിനുള്ളില്‍ വിവാഹം നടക്കുമെന്ന് കരുതിയാണ് എഫ്ഡിയില്‍ പണം ചേര്‍ത്ത് വെച്ചത്.

 

ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ വെച്ച് തന്റെ പ്രണയത്തെക്കുറിച്ചും വിവാഹ സങ്കല്‍പ്പങ്ങളെക്കുറിച്ചും തുറന്ന് പറയുകയാണ് ഗായിക.

ഗായകരായ ബിന്നി കൃഷ്ണകുമാറിന്റെയും കൃഷ്ണകുമാറിന്റെയും മകളാണ് ശിവാംഗി കൃഷ്ണകുമാര്‍. മാതാപിതാകരെ പോലെ സംഗീതത്തിന്റെ വഴിയിലാണ് ശിവാംഗിയും. ഗായിക എന്നതിനപ്പുറം നടി, മോഡല്‍, ഡാന്‍സര്‍, ഇന്‍ഫ്‌ലുവന്‍സര്‍ എന്നിങ്ങനെ എല്ലാ കഴിവുകളും ശിവാംഗിയ്ക്കുണ്ട്. ഇപ്പോഴിതാ ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ വെച്ച് തന്റെ പ്രണയത്തെക്കുറിച്ചും വിവാഹ സങ്കല്‍പ്പങ്ങളെക്കുറിച്ചും തുറന്ന് പറയുകയാണ് ഗായിക.
'എന്റെ കല്യാണത്തിന് വേണ്ടി സമ്പാദിച്ച കാശുകൊണ്ടാണ് ഞാന്‍ കാര്‍ വാങ്ങിയത്. കുറച്ച് ലോണാണ്. ഇരുപത്തിയഞ്ച് വയസിനുള്ളില്‍ വിവാഹം നടക്കുമെന്ന് കരുതിയാണ് എഫ്ഡിയില്‍ പണം ചേര്‍ത്ത് വെച്ചത്. ഇരുപത്തിയേഴ് വയസില്‍ ആദ്യത്തെ കുട്ടി വേണമെന്നും മുപ്പത് വയസ് ആകുമ്പോഴേക്കും രണ്ടാമത്തെ കുട്ടി ഉണ്ടാകണം എന്നുമാണ് കരുതിയിരുന്നത്. എന്നാല്‍ 25-ാം വയസില്‍ വിവാഹം നടന്നില്ല. അതുകൊണ്ട് ആ പണം കൊണ്ട് കാര്‍ വാങ്ങി', ശിവാംഗി പറഞ്ഞു.

രണ്ടു കുട്ടികള്‍ മതിയോ എന്നു ചോദ്യത്തിനും ശിവാംഗി മറുപടി നല്‍കുന്നുണ്ട്. 'രണ്ട് കുട്ടികള്‍ മതി. കഴിഞ്ഞ ദിവസം ഞാന്‍ അന്വേഷിച്ചപ്പോള്‍, ഒരു കുട്ടിയെ എല്‍കെജിയില്‍ ചേര്‍ക്കാന്‍ പോലും ഒന്നരലക്ഷം രൂപയാണ് ഫീസ്. കുറേ കുട്ടികള്‍ ഉണ്ടായാല്‍ ഇവരെയൊക്കെ പഠിപ്പിക്കാന്‍ ഉള്ള പണം ആരു നല്‍കും', എന്നായിരുന്നു ശിവാംഗിയുടെ മറുപടി. താനായിട്ട് പരിശ്രമിക്കുന്ന പ്രണയങ്ങളൊന്നും വര്‍ക്കൗട്ടാകുന്നില്ല എന്നും തന്റെ അഭിമുഖങ്ങളൊക്കെ കണ്ട് ആരെങ്കിലും തേടി വരണം എന്നാണ് ആഗ്രഹമെന്നും ശിവാംഗി കൂട്ടിച്ചേര്‍ത്തു.