'സഞ്ജു സാംസണ്‍ ബാറ്റ് ചെയ്തതിനേക്കാള്‍ കൂടുതല്‍ സമയം കാര്യവട്ടം സ്റ്റേഡിയത്തില്‍ ഞാന്‍ ബാറ്റ് ചെയ്തിട്ടുണ്ട്' ; പെപ്പെ

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരുന്നു ഷൂട്ടെന്നും തന്റെ ബാറ്റിങ് സീനുകള്‍ ഷൂട്ട് ചെയ്തത് മറക്കാനാകാത്ത അനുഭവമായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. 

 

'പടത്തിന്റെ വലിയൊരു പോര്‍ഷന്‍ ഷൂട്ട് ചെയ്തത് സ്റ്റേഡിയത്തിലായിരുന്നു

ദുല്‍ഖര്‍ സല്‍മാനൊപ്പം ഐ ആം ഗെയിമില്‍ കയ്യടി വാരിക്കൂട്ടുകയാണ് നടന്‍ ആന്റണി വര്‍ഗീസ് പെപ്പെ. സിനിമയില്‍ വിക്കി എന്ന ക്രിക്കറ്റ് താരത്തെയാണ് പെപ്പെ അവതരിപ്പിക്കുന്നത്. ദുല്‍ഖറിന്റെ കഥാപാത്രത്തിനൊപ്പം തന്നെ ശ്രദ്ധേയമായ പ്രാധാന്യം വിക്കിക്കും ചിത്രത്തിലുണ്ട്. അഭിനയജീവിതത്തില്‍ ആദ്യമായാണ് പെപ്പെ ഒരു ക്രിക്കറ്റ് താരത്തിന്റെ വേഷം കൈകാര്യം ചെയ്യുന്നത്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരുന്നു ഷൂട്ടെന്നും തന്റെ ബാറ്റിങ് സീനുകള്‍ ഷൂട്ട് ചെയ്തത് മറക്കാനാകാത്ത അനുഭവമായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. 

'പടത്തിന്റെ വലിയൊരു പോര്‍ഷന്‍ ഷൂട്ട് ചെയ്തത് സ്റ്റേഡിയത്തിലായിരുന്നു. കാര്യവട്ടം സ്റ്റേഡിയത്തില്‍ സഞ്ജു സാംസണ്‍ ബാറ്റ് ചെയ്തതിനേക്കാള്‍ കൂടുതല്‍ സമയം ഞാന്‍ ബാറ്റ് ചെയ്തിട്ടുണ്ട്. സത്യമായിട്ടും പറഞ്ഞതാണ്. ഒരു ദിവസം ഉച്ചക്ക് രണ്ട് മണിക്ക് ആരംഭിച്ച് അടുത്തദിവസം പുലര്‍ച്ചെ രണ്ട് മണിവരെ തുടര്‍ച്ചയായി ബാറ്റ് ചെയ്യുകയായിരുന്നു.

അത്രയും നേരം ആരെങ്കിലും ബാറ്റ് ചെയ്തിട്ടുണ്ടോ എന്ന് സംശയമാണ്. അവസാനമൊക്കെയായപ്പോള്‍ എന്റെ മുഖമൊക്കെ ചുവന്നു. ഇനിയും ഷൂട്ട് ചെയ്താല്‍ പണിയാകുമെന്ന് അറിഞ്ഞപ്പോള്‍ ജിംഷി ചേട്ടനാണ് നിര്‍ത്താന്‍ പറഞ്ഞത്. ഇനിയും നിന്നാല്‍ അവന്റെ കയ്യീന്ന് ബാറ്റ് താഴെപ്പോകും എന്ന് പറഞ്ഞപ്പോഴാണ് പാക്ക്അപ്പ് ആയത്.
അന്ന് എന്റെ കൂടെ അഭിനയിച്ചവര്‍ക്ക് എന്നോട് അസൂയ തോന്നി. കാരണം, സ്റ്റേഡിയത്തില്‍ ബാറ്റ് ചെയ്യാന്‍ പറ്റുക എന്ന് പറഞ്ഞാല്‍ വലിയ കാര്യമല്ലേ. എന്റെ മൈന്‍ഡ് വോയിസില്‍ ആരേലും വേണമെങ്കില്‍ വന്ന് ബാറ്റ് ചെയ്തോ എന്നായിരുന്നു. മടുത്ത് നില്‍ക്കുകയായിരുന്നു'.- പെപ്പെ പറഞ്ഞു.