'ജയിലര്‍ 2വില്‍ മോഹന്‍ലാലിന്റെ സീന്‍ വെട്ടികുറച്ചതില്‍ വിഷമമുണ്ട്'; ആന്റണി പെരുമ്പാവൂര്‍
'ജയിലര്‍ 2വില്‍ മോഹന്‍ലാലിന്റെ സീന്‍ വെട്ടികുറച്ചതില്‍ വിഷമമുണ്ട്'; ആന്റണി പെരുമ്പാവൂര്‍
മോഹന്‍ലാലിന്റെ ഭാഗത്തും ഇതുമായി ബന്ധപ്പെട്ട് യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല.
Oct 31, 2026, 07:28 IST
മലയാളികള്‍ക്ക് ആര്‍ക്കും സന്തോഷമുള്ള കാര്യമല്ല, അതുപോലെ തന്നെയാണ് എനിക്കും തീരെ സന്തോഷമുള്ള കാര്യമായിരിന്നില്ല അത്'
ജയിലര്‍ 2വില്‍ മോഹന്‍ലാലിന്റെ സീന്‍ വെട്ടിക്കുറച്ചതില്‍ പല കോണുകളില്‍ നിന്നായി മലയാളികള്‍ വിമര്‍ശനം ഉയര്‍ത്തിയിരിന്നു. എന്നാല്‍ മോഹന്‍ലാലിന്റെ ഭാഗത്തും ഇതുമായി ബന്ധപ്പെട്ട് യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് ആന്റണി പെരുമ്പാവൂര്‍ നടത്തിയ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മലയാളി എന്ന നിലയില്‍ മോഹന്‍ലാലിന്റെ സീന്‍ വെട്ടിച്ചുരുക്കയതില് വിഷമമുണ്ടെന്നാണ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞത്.
'ജയില്‍ 2വില്‍ ലാല്‍ സാറിന്റെ സീന്‍ വെട്ടി കുറച്ചതില്‍ മലയാളികള്‍ക്ക് ആര്‍ക്കും സന്തോഷമുള്ള കാര്യമല്ല, അതുപോലെ തന്നെയാണ് എനിക്കും തീരെ സന്തോഷമുള്ള കാര്യമായിരിന്നില്ല അത്' ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി.