‘ഐ ആം ഗെയിം’ ഓഗസ്റ്റ് 20-ന് തീയേറ്ററുകളിലേക്ക്
ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ ചിത്രം “ഐ ആം ഗെയിം” ട്രെയിലർ താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഇന്ന് പുറത്തുവിടും. സ്റ്റൈലിഷ് പോസ്റ്ററിനൊപ്പമാണ് അണിയറപ്രവർത്തകർ ഈ സസ്പെൻസ് വാർത്ത പങ്കുവെച്ചത്.
ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ ചിത്രം “ഐ ആം ഗെയിം” ട്രെയിലർ താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഇന്ന് പുറത്തുവിടും. സ്റ്റൈലിഷ് പോസ്റ്ററിനൊപ്പമാണ് അണിയറപ്രവർത്തകർ ഈ സസ്പെൻസ് വാർത്ത പങ്കുവെച്ചത്. ‘ആർ.ഡി.എക്സ്’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത് സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 20-ന് ഓണം റിലീസായി തിയേറ്ററുകളിൽ ആഗോളതലത്തിൽ എത്തും.
ദുൽഖറിന്റെ വേഫെറർ ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം കരിയറിലെ തന്നെ ഏറ്റവും ഉയർന്ന ബജറ്റിൽ നിർമ്മിക്കുന്ന ചിത്രങ്ങളിലൊന്നാണ്. തെന്നിന്ത്യയിലുടനീളമുള്ള നൂറിലധികം ലൊക്കേഷനുകളിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം പാൻ ഇന്ത്യൻ റിലീസായി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് എത്തുന്നത്.
ഡി.ക്യൂവിന് പുറമെ ആന്റണി വർഗീസ്, തമിഴ് സംവിധായകൻ മിഷ്കിൻ, കായദു ലോഹർ, കതിർ, സംയുക്ത വിശ്വനാഥൻ തുടങ്ങിയ വൻ താരനിര ചിത്രത്തിലുണ്ട്. ജേക്സ് ബിജോയ് സംഗീതവും അൻപറിവ് മാസ്റ്റേഴ്സ് ആക്ഷൻ കോറിയോഗ്രഫിയും നിർവ്വഹിക്കുന്ന ചിത്രത്തിന് സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.