ബോക്സോഫീസിൽ കുതിച്ചുയർന്ന്  ‘ഐ ആം ഗെയിം’ 

 ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലർ ചിത്രം ‘ഐ ആം ഗെയിം’ തിയേറ്ററുകളിൽ മികച്ച വിജയത്തോട് മുന്നേറുകയാണ്. സെപ്റ്റംബർ 3-ന് ആഗോളതലത്തിൽ റിലീസ് ചെയ്ത ചിത്രത്തിന് ആദ്യ ഷോ മുതൽ തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.

 

 ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലർ ചിത്രം ‘ഐ ആം ഗെയിം’ തിയേറ്ററുകളിൽ മികച്ച വിജയത്തോട് മുന്നേറുകയാണ്. സെപ്റ്റംബർ 3-ന് ആഗോളതലത്തിൽ റിലീസ് ചെയ്ത ചിത്രത്തിന് ആദ്യ ഷോ മുതൽ തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ദുൽഖറിന്റെ വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്ന് നിർമ്മിച്ച ചിത്രം മലയാള സിനിമയിലെ പുതിയ വഴിമാറ്റമായി മാറുമെന്നാണ് ആദ്യ വിലയിരുത്തലുകൾ സൂചിപ്പിക്കുന്നത്. സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം ചിത്രം ഇതുവരെ ആഗോളതലത്തിൽ 41 കോടി രൂപ നേടിയിട്ടുണ്ട്. ഇനി 9 കോടി കൂടി ലഭിച്ചാൽ 50 കോടി എന്ന മാന്ത്രിക സംഖ്യയിലേക്ക് എത്താനാകും.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ്. സജീർ ബാബ, ആദർശം സുകുമാരൻ, ഷബാസ് റഷീദ് എന്നിവരാണ് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്. ഡാൻ എന്ന കഥാപാത്രമായി എത്തിയ ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും സ്റ്റൈലിഷും മികച്ചതുമായ പ്രകടനങ്ങളിലൊന്നാണിത്. ആക്ഷനും പ്രണയവും വൈകാരിക രംഗങ്ങളും ഒരുപോലെ കൈകാര്യം ചെയ്ത ദുൽഖർ ആരാധകരെ ആവേശം കൊള്ളിക്കുന്നുണ്ട്.


ആന്റണി വർഗീസ്, മിഷ്കിൻ, കതിർ, കായദു ലോഹർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ, വിനയ് ഫോർട്ട് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിട്ടുണ്ട്. ജേക്സ് ബിജോയിയുടെ പശ്ചാത്തല സംഗീതവും ഗാനങ്ങളും ജിംഷി ഖാലിദിന്റെ ക്യാമറയും അൻപറിവ് മാസ്റ്റേഴ്സിന്റെ ആക്ഷൻ രംഗങ്ങളും ചിത്രത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയിട്ടുണ്ട്. നഹാസ് ഹിദായത്തിന്റെ ഗംഭീര മേക്കിങ്ങും ഞെട്ടിക്കുന്ന ഇന്റർവെൽ പോയിന്റും തകർപ്പൻ ക്ലൈമാക്സുമാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകൾ. 12.5 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സീ മ്യൂസിക് സ്വന്തമാക്കിയത്. ദുൽഖറിന്റെ കരിയറിലെ 40-ാമത്തെ ചിത്രമായ ‘ഐ ആം ഗെയിം’ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിലായിട്ടാണ് തിയേറ്ററുകളിൽ എത്തിയത്.