ഏപ്രില്‍, ജൂലൈ മാസങ്ങളില്‍ അവധി; രണ്ട് മാസം പറ്റിയാല്‍ ഓണ്‍ലൈന്‍ ക്ലാസ്; അഭിപ്രായം പങ്കുവെച്ച് ജൂഡ്
കനത്ത മഴയുള്ള ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ഒരു പൊതു ചര്‍ച്ചയ്ക്ക് തുടക്കം കുറിക്കുകയാണെന്നാണ് വി. ശിവന്‍കുട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചത്.
കടുത്ത ചൂടുള്ള ഏപ്രിലില്‍ വേനലവധിയും ജൂലൈയില്‍ മഴയ്ക്കുള്ള അവധിയും നല്‍കണമെന്നാണ് ജൂഡിന്റെ അഭിപ്രായം.
സംസ്ഥാനത്തെ സ്‌കൂള്‍ അവധിക്കാലം ഏപ്രില്‍, മേയ് മാസങ്ങളില്‍ നിന്ന് മാറ്റുന്നത് സംബന്ധിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി തുടക്കമിച്ച ചര്‍ച്ചയില്‍ പങ്കാളിയായി സംവിധായകനും നടനുമായ ജൂഡ് ആന്തണി ജോസഫ്.
കടുത്ത ചൂടുള്ള ഏപ്രിലില്‍ വേനലവധിയും ജൂലൈയില്‍ മഴയ്ക്കുള്ള അവധിയും നല്‍കണമെന്നാണ് ജൂഡിന്റെ അഭിപ്രായം. ഫെയ്സ്ബുക്കിലാണ് ജൂഡ് ഇക്കാര്യം പങ്കുവച്ചത്. കഴിയുമെങ്കില്‍ മേയിലും ജൂണിലും ഓണ്‍ലൈനായി ക്ലാസ് നടത്തണമെന്നും ജൂഡ് കുറിപ്പില്‍ പറഞ്ഞു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
പൊതു ജനാഭിപ്രായം ചോദിച്ചത് കൊണ്ട് പറയുവാ. വേനലവധി കടുത്ത ചൂടുള്ള ഏപ്രില്‍ ഒരു മാസം കൊടുക്കുക. കനത്ത മഴയുള്ള ജൂലൈ മഴക്കുള്ള അവധിയും കൊടുക്കുക. മേയും ജൂണും പറ്റിയാല്‍ ഓണ്‍ലൈന്‍ ക്ലാസ്സ് ആക്കുക.
മണ്‍സൂണ്‍ കാലയളവായ ജൂണ്‍, ജൂലായ് മാസങ്ങളില്‍ കനത്ത മഴ കാരണം പലപ്പോഴും ക്ലാസുകള്‍ക്ക് അവധി നല്‍കേണ്ടി വരികയും പഠനം തടസ്സപ്പെടുകയും ചെയ്യാറുള്ളതിനാല്‍ സ്‌കൂള്‍ അവധിക്കാലം ഏപ്രില്‍, മെയ് മാസങ്ങളില്‍ നിന്ന് മാറ്റി, കനത്ത മഴയുള്ള ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ഒരു പൊതു ചര്‍ച്ചയ്ക്ക് തുടക്കം കുറിക്കുകയാണെന്നാണ് വി. ശിവന്‍കുട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചത്.