ഒരു ഫൈറ്റ് പോലുമില്ലാത്ത തന്റെ ആദ്യത്തെ ചിത്രം ; പ്രതിച്ഛായ ഒരു ഇമോഷണല്‍ ഡ്രാമയെന്ന് ബി ഉണ്ണികൃഷ്ണന്‍
ഒരു ഫൈറ്റ് പോലുമില്ലാത്ത സിനിമ ഞാന്‍ ആദ്യമായിട്ടാണ് സംവിധാനം ചെയ്യുന്നത്.
'ഇതൊരു വലിയ പടമാണോ എന്ന് ചോദിച്ചാല്‍ വലിയ പടം ആണ്.
നിവിന്‍ പോളി, ഷറഫുദ്ദീന്‍ എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി ഉണ്ണികൃഷ്ണന്‍ ബി. രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് 'പ്രതിഛായ'. സിനിമയുടെ ടൈറ്റിലും ട്രെയ്ലറും മോഹന്‍ലാല്‍ പുറത്തിറക്കിയിരുന്നു. ഒരു പൊളിറ്റിക്കല്‍ ഡ്രാമ സ്വഭാവത്തില്‍ പുറത്തുവരുന്ന സിനിമ ഇന്ന് തിയേറ്ററിലെത്തും. ഒരു ഫൈറ്റ് പോലുമില്ലാത്ത തന്റെ ആദ്യത്തെ ചിത്രമാണ് പ്രതിച്ഛായ എന്നും ചിത്രമൊരു ഇമോഷണല്‍ ഡ്രാമയാണ് എന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
'ഇതൊരു വലിയ പടമാണോ എന്ന് ചോദിച്ചാല്‍ വലിയ പടം ആണ്. മാസ് എന്റര്‍ടൈനര്‍ ആണോ എന്ന് ചോദിച്ചാല്‍ മാസ് എന്നതിനെ നമ്മള്‍ എങ്ങനെ നിര്‍വചിക്കും എന്നത് അനുസരിച്ച് ഇരിക്കും. ഈ സിനിമയില്‍ ഒരു ഫൈറ്റ് പോലുമില്ല. ഒരു ഫൈറ്റ് പോലുമില്ലാത്ത സിനിമ ഞാന്‍ ആദ്യമായിട്ടാണ് സംവിധാനം ചെയ്യുന്നത്. ചെറിയ ഒരു ഗണ്‍ഫയര്‍ സീക്വന്‍സ് മാത്രമാണ് ഉള്ളത്. കൂടുതലും ഇതൊരു ഇമോഷണല്‍ ഡ്രാമയാണ്. രാഷ്ട്രീയമാണ് ഇതിന്റെ പശ്ചാത്തലം. പരിചിതമായ സന്ദര്‍ഭങ്ങള്‍ ഒരുപക്ഷെ കണ്ടേക്കാം', ഉണ്ണികൃഷ്ണന്‍ പറഞ്ഞു. നിവിന്‍ പോളിയുടെ മറ്റൊരു ഹിറ്റ് പ്രതീക്ഷിക്കുകയാണ് ആരാധകര്‍.