'മൂന്ന് സൂപ്പർതാരങ്ങളുടെ ഏറ്റവും കളക്ഷൻ നേടിയ സിനിമക, മൂന്നിലും നായിക ഒരാൾ'; പോസ്റ്റ് ഷെയർ ചെയ്ത് തൃഷ
കരിയറില്‍ ബോക്‌സ് ഓഫീസ് വിജയങ്ങളുടെ നിറവില്‍ നില്‍ക്കുകയാണ് നടി തൃഷ കൃഷ്ണന്‍. സമീപകാലത്തിറങ്ങി തമിഴില്‍ വലിയ വിജയങ്ങളായി മാറിയ മൂന്ന് ചിത്രങ്ങളിലും നായികയായി എത്തിയത് തൃഷയായിരുന്നു. മൂന്നും തമിഴിലെ സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളായിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

ഇക്കഴിഞ്ഞ ദിവസങ്ങളിലായി ഇത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു. നടിയെ അഭിനന്ദിച്ച് നിരവധി പേരാണ് പോസ്റ്റുകള്‍ പങ്കുവെച്ചത്. അത്തരത്തിലൊരു ആരാധിക എഴുതിയ പോസ്റ്റ് തൃഷ തന്നെ തന്റെ ഇന്‍സ്റ്റാ സ്‌റ്റോറിയില്‍ പങ്കുവെച്ചിരിക്കുകയാണ്. വിജയ് അഭിനയിച്ച ലിയോ, അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലി, സൂര്യയുടെ കറുപ്പ് എന്നീ ചിത്രങ്ങളെ കുറിച്ചാണ് ഈ പോസ്റ്റില്‍ പറയുന്നത്.
2023ല്‍ റിലീസ് ചെയ്ത ലിയോയാണ് വിജയ് യുടെ കരിയറിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം. ചിത്രത്തില്‍ വിജയ് കഥാപാത്രമായ പാര്‍ത്ഥിപന്റെ ഭാര്യയായാണ് തൃഷയുടെ സത്യ എത്തിയത്. ചിത്രം 615 കോടിയോളമാണ് ആഗോളതലത്തില്‍ നേടിയത്.
നടന്‍ അജിത്തിന്റെ കരിയറിലെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് ഹിറ്റാണ് 2025ല്‍ പുറത്തിറങ്ങിയ ഗുഡ് ബാഡ് അഗ്ലി. 240 കോടിയോളമാണ് ചിത്രം നേടിയത്. സിനിമയില്‍ പ്രധാന സ്ത്രീ കഥാപാത്രമായിരുന്നു തൃഷയുടെ രമ്യ.
കഴിഞ്ഞ ദിവസം റിലീസ് ചെയത് സൂര്യ നായകനായ കറുപ്പാണ് ലിസ്റ്റിലെ അടുത്ത ചിത്രം. 13 വര്‍ഷങ്ങള്‍ക്ക് ശേഷം സൂര്യയ്ക്ക് തിയേറ്ററില്‍ വലിയ വിജയമാണ് ചിത്രം സമ്മാനിക്കുന്നത്. സിനിമ ഇതിനോടകം 236 കോടി നേടിക്കഴിഞ്ഞു. ചിത്രത്തില്‍ പ്രീതി എന്ന വക്കീല്‍ കഥാപാത്രമായാണ് തൃഷ ലീഡ് റോളില്‍ എത്തിയത്.