സാമ്പത്തിക ഇടപാട് ; ഗൗതം വാസുദേവ് മേനോൻ കോടികൾ പലിശ സഹിതം മടക്കി നൽകാൻ ഹൈക്കോടതി ഉത്തരവ്

 സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ പ്രശസ്ത സംവിധായകൻ ഗൗതം വാസുദേവ് മേനോന് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടി നേരിട്ടു.

 

 2010 മുതലുള്ള 4.25 കോടി രൂപ 12 ശതമാനം പലിശ സഹിതം അദ്ദേഹം മടക്കി നൽകേണ്ടി വരും. ഇതിന് പുറമെ കോടതി ഫീസും അഭിഭാഷക ഫീസും ഉൾപ്പെടെ ഏകദേശം 12 ലക്ഷം രൂപ അധികമായും നൽകണമെന്ന് കോടതി ഉത്തരവിട്ടു. എൽറെഡ് കുമാറിന്റെ ഉടമസ്ഥതയിലുള്ള ആർ.എസ്. ഇൻഫോടെയ്ൻമെന്റും ഗൗതം മേനോന്റെ ഫോട്ടോൺ ഫാക്ടറിയും തമ്മിൽ 2008-ലാണ് സിനിമ നിർമ്മാണത്തിനായി കരാറിലേർപ്പെടുന്നത്.

 സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ പ്രശസ്ത സംവിധായകൻ ഗൗതം വാസുദേവ് മേനോന് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടി നേരിട്ടു. നിർമാണക്കമ്പനിയായ ആർ.എസ്. ഇൻഫോടെയ്ൻമെന്റിന് നൽകാനുള്ള വൻ തുക പലിശ സഹിതം തിരിച്ചുനൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഗൗതം മേനോൻ സമർപ്പിച്ച അപ്പീൽ കോടതി തള്ളുകയായിരുന്നു.

ഇതോടെ 2010 മുതലുള്ള 4.25 കോടി രൂപ 12 ശതമാനം പലിശ സഹിതം അദ്ദേഹം മടക്കി നൽകേണ്ടി വരും. ഇതിന് പുറമെ കോടതി ഫീസും അഭിഭാഷക ഫീസും ഉൾപ്പെടെ ഏകദേശം 12 ലക്ഷം രൂപ അധികമായും നൽകണമെന്ന് കോടതി ഉത്തരവിട്ടു. എൽറെഡ് കുമാറിന്റെ ഉടമസ്ഥതയിലുള്ള ആർ.എസ്. ഇൻഫോടെയ്ൻമെന്റും ഗൗതം മേനോന്റെ ഫോട്ടോൺ ഫാക്ടറിയും തമ്മിൽ 2008-ലാണ് സിനിമ നിർമ്മാണത്തിനായി കരാറിലേർപ്പെടുന്നത്.

‘പ്രൊഡക്ഷൻ നമ്പർ 6’ എന്ന സിനിമയ്ക്കായി 13.5 കോടി രൂപ നൽകാനായിരുന്നു ധാരണ. ഇതിന്റെ ഭാഗമായി 4.25 കോടി രൂപ കൈപ്പറ്റിയെങ്കിലും നിശ്ചിത സമയത്തിനകം സിനിമ പൂർത്തിയാക്കാൻ സംവിധായകന് സാധിച്ചില്ല. തുടർന്ന് കരാർ ലംഘനം ആരോപിച്ച് 2013-ൽ നിർമാണക്കമ്പനി കോടതിയെ സമീപിക്കുകയായിരുന്നു. വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ജസ്റ്റിസ് പി. വേൽമുരുകൻ, ജസ്റ്റിസ് കെ. ഗോവിന്ദരാജൻ എന്നിവരുടെ ബെഞ്ച് സിംഗിൾ ബെഞ്ച് വിധി ശരിവെച്ചത്.