ഇന്നസെന്റിന്റെ കൊച്ചുമോനും, ടിനി ടോമിന്റെ മകനും അഭിനയിക്കുന്ന ‘ഹായ് ഗയ്സ്’പൂജാ കർമ്മം നടന്നു
മലയാളത്തിന്റെ പ്രിയ നടൻ ഇന്നസെൻ്റിൻ്റെ കൊച്ചുമകൻ ഇന്നസെൻ്റ് സോണെറ്റ്, നടൻ ടിനി ടോമിൻ്റെ മകൻ ആദം ഷെം ടോം, നിർമ്മാതാവും നടനുമായ ബാദുഷയുടെ മകൻ സാഹിർ ബാദുഷ, അക്വാ ടോണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഐ എം എലിയാസ് തിരക്കഥയെഴുതി സംവിധാനം നിർവ്വഹിക്കുന്ന “ഹായ് ഗയ്സ് ” എന്ന സിനിമയുടെ പൂജാ കർമ്മം, തൃശൂർ പുതുക്കാട് ഹോളിഡേ പാർക്കിൽ വെച്ച് നിർവഹിച്ചു.
Jun 26, 2025, 18:00 IST

പുതുക്കാട് നിയോജകമണ്ഡലം എംഎൽഎ കെ കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ റവ. ഫാദർ പോൾ തേക്കാനത്ത് ആദ്യ തിരി തെളിയിച്ചു. രാഷ്ട്രീയ-സാമൂഹ്യ- ചലച്ചിത്ര രംഗത്തെ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ടിനി ടോം, ബിജു കുട്ടൻ, സുനിൽ സുഖദ, കലാഭവൻ നിയാസ്, നിർമ്മൽ പാലാഴി, ബെന്നി കലാഭവൻ, ഡയാന ഹമീദ്,സ്മിനു തുടങ്ങിയ പ്രമുഖ താരങ്ങൾക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.