എനിക്ക് ഒരു വേഷം തരൂ എന്ന് പറയാന്‍ അദ്ദേഹം എന്റെ സഹോദരനല്ല; ദര്‍ശീല്‍ സഫാരി

യോഗ്യതയുടെ അടിസ്ഥാനത്തില്‍ വേഷങ്ങള്‍ നേടുക എന്നതാണ് തന്റെ ഇഷ്ടമെന്നും ദര്‍ഷീല്‍ പറഞ്ഞു.

 

'ഓഡിഷനുകളും സ്‌ക്രീന്‍ ടെസ്റ്റുകളും എനിക്ക് ഒരു വേഷം ചെയ്യാന്‍ കഴിയുമോ എന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്നു.

2007-ല്‍ ആമിര്‍ ഖാനൊപ്പം 'താരേ സമീന്‍ പര്‍' എന്ന ചിത്രത്തിലൂടെ പ്രശസ്തിയിലേക്ക് ഉയര്‍ന്ന നടനാണ് ദര്‍ശീല്‍ സഫാരി. സിനിമാ മേഖലയില്‍ തന്റേതായ വഴിയിലൂടെ സഞ്ചരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് നടന്‍. ഇപ്പോഴിതാ എന്തുകൊണ്ടാണ് ആമിറിനെ അവസരങ്ങള്‍ക്കായി സമീപിക്കാത്തതെന്ന് പറയുകയാണ് താരം.

'ആമിറിനോട് ജോലി ചോദിക്കാത്തതില്‍ ആളുകള്‍ അസ്വസ്ഥരാണ്. പക്ഷേ എനിക്ക് ആ കാര്യം ചെയ്യാന്‍ വളരെയധികം ലജ്ജയാണ്. 'ദയവായി എനിക്ക് ഒരു സ്‌ക്രിപ്റ്റ് തരൂ' എന്ന് പറയാന്‍ അദ്ദേഹം എന്റെ സഹോദരനല്ല. അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തില്‍ ഒരു സന്ദേശം പോലെ അദ്ദേഹത്തിന് ആശംസകള്‍ അയയ്ക്കുക എന്നതാണ് എന്റെ വഴി'  ദര്‍ശീല്‍ പറയുന്നു.

'ഓഡിഷനുകളും സ്‌ക്രീന്‍ ടെസ്റ്റുകളും എനിക്ക് ഒരു വേഷം ചെയ്യാന്‍ കഴിയുമോ എന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്നു. കൂടാതെ ഞാന്‍ അതില്‍ യോജിക്കുന്നുണ്ടോ എന്ന് നിര്‍മ്മാതാക്കളെയും സംവിധായകരെയും മനസ്സിലാക്കാന്‍ സഹായിക്കുന്നു. യോഗ്യതയുടെ അടിസ്ഥാനത്തില്‍ വേഷങ്ങള്‍ നേടുക എന്നതാണ് തന്റെ ഇഷ്ടമെന്നും ദര്‍ഷീല്‍ പറഞ്ഞു.