’ഹെനോക്’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  പുറത്ത് 

ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി, എം സ്റ്റാർ എൻ്റർടെയ്ൻമെൻ്റ്സ് നിർമ്മിച്ച്, ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന ‘ഹെനോക് – ദി മാൻ ഇൻ ദ മിസ്റ്റ്’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ദിലീപിന്റെ ജന്മദിനം പ്രമാണിച്ച് താരത്തിന് ആശംസകളേകി കൊണ്ട് പുറത്തുവിട്ട

 

ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി, എം സ്റ്റാർ എൻ്റർടെയ്ൻമെൻ്റ്സ് നിർമ്മിച്ച്, ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന ‘ഹെനോക് – ദി മാൻ ഇൻ ദ മിസ്റ്റ്’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ദിലീപിന്റെ ജന്മദിനം പ്രമാണിച്ച് താരത്തിന് ആശംസകളേകി കൊണ്ട് പുറത്തുവിട്ട ഫസ്റ്റ് ലുക്കിലൂടെ ചിത്രത്തിൽ ദിലീപ് അവതരിപ്പിക്കുന്ന ഡോക്ടർ ലിയോ തോമസ് എന്ന ഫോറൻസിക് സർജൻ കഥാപാത്രത്തെയാണ് പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്. എം സ്റ്റാർ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് വിതരണം ചെയ്യുന്നത്. നിഗൂഢതയും ദുരൂഹതകളും നിറഞ്ഞ കഥാപശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പ്രേക്ഷകർക്കിടയിൽ ആകാംക്ഷയുണർത്തുകയാണ്.

ഓരോ സൂചനയും പുതിയ ചോദ്യങ്ങളിലേക്ക് നയിക്കുന്ന ‘ഹൂ ഡൺ ഇറ്റ്’ മിസ്റ്ററി ത്രില്ലർ സ്വഭാവത്തിലാണ് ‘ഹെനോക്’ ഒരുക്കുന്നത്. ദുരൂഹമായ ഒരു സംഭവത്തിന് പിന്നിലെ സത്യത്തിലേക്ക് എത്താനുള്ള അന്വേഷണവും അതിനിടെ പുറത്തുവരുന്ന രഹസ്യങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയമെന്ന സൂചനയാണ് അണിയറപ്രവർത്തകർ നേരത്തെ നൽകിയിരുന്നത്. ഡോക്ടർ ലിയോ തോമസ് എന്ന കഥാപാത്രമായി ദിലീപ് എത്തുമ്പോൾ, കഥാപാത്രത്തിന്റെ സ്വഭാവത്തെയും ചിത്രത്തിലെ സംഭവവികാസങ്ങളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

ജോണി ആന്റണി, എമിൽ ജോർജ്, അർജുൻ രാധാകൃഷ്ണൻ, മുകേഷ്, ജഗദീഷ്, പ്രിയ വാര്യർ, ഗ്രേസ് ആന്റണി, ലെന, മാല പാർവതി, മനോജ് കെ.യു, സുധി കോപ്പ, പ്രാർത്ഥന എസ്., ശ്രുതി ജയൻ, ഷാജു ശ്രീധർ, രഘുനാഥ് പലേരി, നിസ്താർ സെയ്ത്, പ്രമോദ് വെളിയനാട്, സോഹൻ സീനുലാൽ, വിനോദ് കെടാമംഗലം, ആശാ മഠത്തിൽ ശ്രീകാന്ത് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ദിലീപിനൊപ്പം ശ്രദ്ധേയരായ അഭിനേതാക്കൾ അണിനിരക്കുന്ന ‘ഹെനോക്’ ഏറെ ആകാംക്ഷയോടെയും പ്രതീക്ഷകളോടെയുമാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. റോബിനും ഉല്ലാസ് കൃഷ്ണയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
നിർമ്മാണം: എം സ്റ്റാർ എന്റർടെയ്ൻമെന്റ്സ്, സംവിധാനം: ഉല്ലാസ് കൃഷ്ണ, രചന: റോബിൻ, ഉല്ലാസ് കൃഷ്ണ, ഛായാഗ്രഹണം: ഷാജികുമാർ, എഡിറ്റിംഗ്: ഷഫീഖ് വി.ബി., സംഗീതം: മുജീബ് മജീദ്, പ്രോജക്ട് ഡിസൈൻ: വേഫെറർ ഫിലിംസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എമിൽ ജോർജ്, പ്രൊഡക്ഷൻ കോർഡിനേറ്റർ: നോബിൾ ജേക്കബ്, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ: അരുൺ മനോഹർ, അസോസിയേറ്റ് ഡയറക്ടർ: ദീപക് എ. നാരായൺ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, സ്റ്റിൽസ്: നന്ദു, ഡിജിറ്റൽ പ്രമോഷൻസ്: അനൂപ് സുന്ദരൻ, പിആർഒ: ശബരി