മൂന്നു നാലു ദിവസത്തിനുള്ളില്‍ ഡിസ്ചാര്‍ജ് ചെയ്യുമായിരിക്കും ; പേര്‍ളി മാണി

 

ഒരുപാട് പേര്‍ ഞാന്‍ ഓക്കെയാണോ എന്താണ് സംഭവിച്ചത് എന്നൊക്കെ ചോദിച്ച് മെസേജ് അയച്ചിട്ടുണ്ട്. മെസേജുകള്‍ കണ്ടപ്പോള്‍ ആശുപത്രിയില്‍ അഡ്മിറ്റാണെന്ന സ്റ്റോറി ഇടേണ്ടിയിരുന്നില്ലെന്ന് തോന്നി.

 

'എനിക്ക് ഒരുപാട് മെസേജുകള്‍ ഇന്‍ബോക്‌സില്‍ വന്നു. ഇത്രയധികം മെസേജുകള്‍ ലാസ്റ്റ് എനിക്ക് ലഭിച്ചത്

ടെലിവിഷനിലും സോഷ്യല്‍ മീഡിയയിലും നിരവധി ആരാധകുള്ള താരമാണ് പേര്‍ളി മാണി. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും കൂടിയായ താരം തന്റെ വീട്ടുവിശേഷങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം പേളി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു സ്റ്റോറി വൈറലായിരുന്നു. കയ്യില്‍ കനുലയുമായി പേഷ്യന്റ് ഗൗണില്‍ കിടക്കുന്ന പേളിയായിരുന്നു വീഡിയോയില്‍. പേളിയോട് യാത്ര പറഞ്ഞ് പോകുന്ന മൂത്ത മകള്‍ നിലയേയും വീഡിയോയില്‍ കാണാം. എന്താണ് സംഭവിച്ചതെന്ന് ചോദ്യം കൊണ്ട് പേര്‍ളിയുടെ ഇന്‍ബോക്‌സ് നിറഞ്ഞിരിക്കുകയാണ്. ഇപ്പോഴിതാ ഇതിനുള്ള മറുപടി നല്‍കുകയാണ് പേര്‍ളി.

'എനിക്ക് ഒരുപാട് മെസേജുകള്‍ ഇന്‍ബോക്‌സില്‍ വന്നു. ഇത്രയധികം മെസേജുകള്‍ ലാസ്റ്റ് എനിക്ക് ലഭിച്ചത് കല്യാണത്തിന്റെ സമയത്താണ്. ഒരുപാട് പേര്‍ ഞാന്‍ ഓക്കെയാണോ എന്താണ് സംഭവിച്ചത് എന്നൊക്കെ ചോദിച്ച് മെസേജ് അയച്ചിട്ടുണ്ട്. മെസേജുകള്‍ കണ്ടപ്പോള്‍ ആശുപത്രിയില്‍ അഡ്മിറ്റാണെന്ന സ്റ്റോറി ഇടേണ്ടിയിരുന്നില്ലെന്ന് തോന്നി.

എന്നെ കുറിച്ച് കണ്‍സേര്‍ണ്‍ഡായാണ് മെസേജുകള്‍ വന്നത്. അത് കണ്ടപ്പോള്‍ എനിക്ക് ഒരുപാട് സ്‌നേഹം തോന്നി. എനിക്ക് തീരെ സുഖമില്ല. വയറില്‍ ഇന്‍ഫക്ഷന്‍ വന്നതാണ്. ഞാന്‍ കഴിച്ച ഏതെങ്കിലും ഭക്ഷണം കാരണമാകാം ഇങ്ങനെ സംഭവിച്ചത്. എന്നിരുന്നാലും സഹിക്കാന്‍ പറ്റാത്ത വേദനയായിരുന്നു. രണ്ട്, മൂന്ന് ദിവസം കൂടി ആശുപത്രിയില്‍ കഴിയേണ്ടി വരും. എന്റെ ആരോഗ്യം മെച്ചപ്പെടുമ്പോള്‍ അവര്‍ എന്നെ ഡിസ്ചാര്‍ജ് ചെയ്യുമായിരിക്കും. മൂന്ന്, നാല് ദിവസത്തിനുള്ളില്‍ ആശുപത്രി വാസം അവസാനിക്കും. ശേഷം കുറച്ച് ദിവസം റെസ്റ്റ് എടുത്താല്‍ ഞാന്‍ ഓക്കെയാകും.
പൂര്‍വ്വാധികം ശക്തിയോടെ കൂടുതല്‍ അലമ്പ് ജോക്ക്‌സോടെ തിരിച്ച് വരും. അതേ കുറിച്ചാണ് ഞാന്‍ ഇപ്പോഴും ആലോചിച്ചുകൊണ്ടിരിക്കുന്നത്.ജയറാമേട്ടന്റെയും കാളിദാസിന്റെയും പേളി മാണി ഷോ എപ്പിസോഡിന് വന്ന കമന്റുകള്‍ ഞാന്‍ വായിക്കുകയായിരുന്നു. എല്ലാവരോടും ഒരുപാട് താങ്ക്‌സ്. ആ എപ്പിസോഡ് ഞാനും ഒരുപാട് എഞ്ചോയ് ചെയ്തു. എല്ലാവരോടും സ്‌നേഹവും നന്ദിയും. ഇതൊക്കെ എന്ത് നമ്മള്‍ സ്‌ട്രോങ്ങല്ലേ', എന്നാണ് പേര്‍ളി പറയുന്നത്.