ആ സിനിമയുടെ കാര്യത്തില്‍ തനിക്ക് തെറ്റുപറ്റി ; ഫഹദ് ഫാസില്‍

കാര്യങ്ങള്‍ നിങ്ങളുടെ നിയന്ത്രണത്തിലല്ലെങ്കില്‍ പിന്നെ അത് വിട്ടേക്കണം. കിട്ടിയ പാഠം ഉള്‍ക്കൊണ്ട് അങ്ങ് പോകണം

 

'കഥാപാത്രത്തിന്റെ ധാര്‍മിക വശം എനിക്ക് പ്രധാനപ്പെട്ടതാണ്

അല്ലു അര്‍ജുന്‍ നായകനായ പുഷ്പ ആദ്യ ഭാഗത്തില്‍ വില്ലന്‍ റോളില്‍ ശ്രദ്ധേയ പ്രകടനമായിരുന്നു ഫഹദ് ഫാസില്‍ കാഴ്ചവച്ചത്. ചിത്രത്തില്‍ ഭന്‍വര്‍ സിങ് ശെഖാവത്ത് എന്ന നെഗറ്റീവ് റോള്‍ ചെയ്ത് നടന്‍ കയ്യടി നേടി. എന്നാല്‍ സിനിമയുടെ രണ്ടാം ഭാഗത്തില്‍ നടന്റെ കഥാപാത്രം നിരാശപ്പെടുത്തുകയായിരുന്നു. ആദ്യ ഭാഗത്തില്‍ ഫഹദിന്റെ പ്രകടനം ഉണ്ടാക്കിയ ഓളം രണ്ടാം ഭാഗത്തില്‍ കിട്ടിയില്ലെന്നാണ് പലരും അഭിപ്രായപ്പെട്ടത്. പുഷ്പയുടെ രണ്ടാം ഭാഗത്തില്‍ നടനെ കോമാളിയാക്കി എന്നായിരുന്നു പ്രധാന വിമര്‍ശനം. 

ആ സിനിമയുടെ കാര്യത്തില്‍ തനിക്ക് തെറ്റുപറ്റിയെന്നാണ് ഫഹദ് അഭിമുഖത്തില്‍ പറഞ്ഞത്. ''കഥാപാത്രത്തിന്റെ ധാര്‍മിക വശം എനിക്ക് പ്രധാനപ്പെട്ടതാണ്. ഇവര്‍ എന്തുകൊണ്ട് ഇങ്ങനെ ചെയ്തു എന്ന് പരിശോധിക്കും. എന്നാല്‍ കഴിഞ്ഞ വര്‍ഷം വന്ന ഒരു സിനിമയുടെ കാര്യത്തില്‍ ഞാന്‍ പരാജയപ്പെട്ടു. എനിക്ക് ആ സിനിമയെ പറ്റി സംസാരിക്കണമെന്നില്ല. കാര്യങ്ങള്‍ നിങ്ങളുടെ നിയന്ത്രണത്തിലല്ലെങ്കില്‍ പിന്നെ അത് വിട്ടേക്കണം. കിട്ടിയ പാഠം ഉള്‍ക്കൊണ്ട് അങ്ങ് പോകണം'', ഫഹദ് പറഞ്ഞു.