സ്വന്തം ഭാഗത്തെ സത്യം തുറന്നുപറയാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ; ദിലീപ്

ഖത്തറില്‍ ദിലീപ് ഫാന്‍സ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം.

 

താന്‍ ഏറെ കഷ്ടപ്പെട്ട് നേടിയെടുത്ത സ്‌നേഹവും പിന്തുണയും പ്രതിസന്ധി ഘട്ടത്തില്‍ കൈവിടാതെ കൂടെ നിന്നവരോട് ദിലീപ് നന്ദി അറിയിച്ചു.

കഴിഞ്ഞ പത്ത് വര്‍ഷമായി തനിക്ക് നേരിട്ട മാനസിക പ്രയാസങ്ങളും തുറന്നുപറയാന്‍ കഴിയാതിരുന്ന സാഹചര്യങ്ങളും വിവരിച്ച് നടന്‍ ദിലീപ്. തനിക്ക് അറിയാത്ത കാര്യത്തിന്റെ പേരിലാണ് ജയിലിലായതെന്നും സ്വന്തം ഭാഗത്തെ സത്യം തുറന്നുപറയാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നുവെന്നും ദിലീപ് പറഞ്ഞു. ഖത്തറില്‍ ദിലീപ് ഫാന്‍സ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം.

താന്‍ ഏറെ കഷ്ടപ്പെട്ട് നേടിയെടുത്ത സ്‌നേഹവും പിന്തുണയും പ്രതിസന്ധി ഘട്ടത്തില്‍ കൈവിടാതെ കൂടെ നിന്നവരോട് ദിലീപ് നന്ദി അറിയിച്ചു. സിനിമയിലെ കഥാപാത്രങ്ങളിലൂടെയാണ് പ്രേക്ഷകര്‍ ദിലീപ് എന്ന കലാകാരനെ സ്‌നേഹിച്ചതെന്നും ആ സ്‌നേഹം വലിയ പ്രതിസന്ധികളില്‍ തനിക്ക് കരുത്തായെന്നും താരം പറഞ്ഞു. പ്രായഭേദമന്യേ നിരവധി പേര്‍ തനിക്കായി പ്രാര്‍ഥിച്ചിട്ടുണ്ടെന്നും അവരുടെ പ്രാര്‍ഥനയുടെ ഫലമായാണ് താന്‍ ഇന്ന് ഇവിടെ നില്‍ക്കുന്നതെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു.

താന്‍ നേരിട്ട പ്രതിസന്ധിയെ വലിയൊരു യുദ്ധത്തോടും സുനാമിയോടും ഉപമിച്ച ദിലീപ്, ആ ഘട്ടത്തില്‍ തന്നെ പിടിച്ചുനിര്‍ത്തിയത് ആരാധകരുടെ സ്‌നേഹവും പ്രാര്‍ഥനയുമാണെന്ന് വ്യക്തമാക്കി. ആരാധകരോട് നേരിട്ട് നന്ദി പറയാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജഗന്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'നീക്കം' ആണ് ദിലീപിന്റെ പുതിയ ചിത്രം. ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് ചിത്രത്തില്‍ താരം എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.