ഐസിയുവിലായിരുന്നു, ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലെത്തി; ആരോഗ്യസ്ഥിതി വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍
ഐസിയുവിലായിരുന്നു, ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലെത്തി; ആരോഗ്യസ്ഥിതി വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍
'ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി ഐ.സി.യുവില്‍ വിദഗ്ധരായ ഡോക്ടര്‍മാരുടെയും മെഡിക്കല്‍ സംഘത്തിന്റെയും പരിചരണത്തിലായിരുന്നു. തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി.
ഏറ്റവും വിഷമമേറിയ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അമിതാഭ് ബച്ചന്‍ കുറിച്ചു.
മലയാളികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് ആരാധകരുള്ള നടനാണ് അമിതാഭ് ബച്ചന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇദ്ദേഹം തന്റെ വ്‌ലോഗ്ഗിലൂടെ ആരാധകരുമായി നിരന്തരം വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ നടന്‍ തന്റെ രോഗവിവരങ്ങള്‍ പങ്കുവെക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ചുള്ള വ്‌ലോഗ്ഗാണ് ശ്രദ്ധ നേടുന്നത്. ഏറ്റവും വിഷമമേറിയ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അമിതാഭ് ബച്ചന്‍ കുറിച്ചു.
'ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി ഐ.സി.യുവില്‍ വിദഗ്ധരായ ഡോക്ടര്‍മാരുടെയും മെഡിക്കല്‍ സംഘത്തിന്റെയും പരിചരണത്തിലായിരുന്നു. തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി. എന്നാല്‍ വീട്ടിലേക്കുള്ള ഈ മടങ്ങിവരവാണ് ശാരീരികമായും മാനസികമായും പ്രായോഗികമായും ഏറ്റവും പ്രയാസമേറിയ ഘട്ടം,' അമിതാഭ് ബച്ചന്‍ കുറിച്ചു.
'നിങ്ങള്‍ ആരാധിക്കപ്പെടുന്ന ജേതാവായിരിക്കാം. എന്നാല്‍ ഒരു ദിവസം തോല്‍വി നിങ്ങളുടെ മുന്നില്‍ വന്നുനില്‍ക്കും. അത് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടമാണ്. ചിലര്‍ അതിനെ ധൈര്യപൂര്‍വം നേരിടും, ചിലര്‍ കീഴടങ്ങും. നിരന്തരം പോരാടി ധീരത കാട്ടുന്നവര്‍ എന്നും ചാമ്പ്യന്മാരായി തുടരും. അല്ലാത്തവര്‍ ഭൂതകാലത്തിലെ പ്രതാപത്തില്‍ ജീവിക്കും. അത് വ്യക്തിഗതമായ തിരഞ്ഞെടുപ്പാണ്, അതില്‍ ശരിയോ തെറ്റോ ഇല്ല,' എന്ന് കൂട്ടിച്ചേര്‍ത്ത അദ്ദേഹം എല്ലാവര്‍ക്കും സന്തോഷവും ആരോഗ്യവും നേര്‍ന്നുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിച്ചത്.