ക്യാരക്ടറിന് ഈ പ്രായം പോരെന്ന് പറഞ്ഞു, അതു കേട്ടപ്പോള്‍ എനിക്ക് ഉള്ളില്‍ ചിരിയാണ് വന്നത് ; ചെമ്പില്‍ അശോകന്‍
. ആ ചിത്രത്തിലേക്ക് എത്തിപ്പെട്ടത് എങ്ങിനെയെന്ന് പറയുകയാണ് താരം.
ഞാന്‍ സെറ്റില്‍ ചെന്നപ്പോള്‍ ഗിരീഷ് നിന്ന് പരുങ്ങുന്നു. എന്നിട്ട് എന്നോട് പറഞ്ഞു ചേട്ടാ ഞാന്‍ ഉദ്ദേശിച്ച ക്യാരക്ടറിന് ഈ പ്രായം പോരാ
വിവിധ കഥാപാത്രങ്ങളിലൂടെ മലയാളി മനസില്‍ ഇടം പിടിച്ച താരമാണ് ചെമ്പില്‍ അശോകന്‍. ബെത്ലഹേം യൂണിറ്റാണ് താരത്തിന്റെ അവസാനമായി ഇറങ്ങിയ ചിത്രം. ആ ചിത്രത്തിലേക്ക് എത്തിപ്പെട്ടത് എങ്ങിനെയെന്ന് പറയുകയാണ് താരം.
'ബെത്ലഹേം കുടുംബ യൂണിറ്റിലെ എന്റെ സീനുകളൊക്കെ വാഗമണ്ണില്‍ വച്ചായിരുന്നു. ഞാന്‍ സെറ്റില്‍ ചെന്നപ്പോള്‍ ഗിരീഷ് നിന്ന് പരുങ്ങുന്നു. എന്നിട്ട് എന്നോട് പറഞ്ഞു ചേട്ടാ ഞാന്‍ ഉദ്ദേശിച്ച ക്യാരക്ടറിന് ഈ പ്രായം പോരാ. അതു കേട്ടപ്പോള്‍ എനിക്ക് ഉള്ളില്‍ ചിരിയാണ് വന്നത്. ഏത് പ്രായം വേണമെന്നാണ് പുള്ളി ഉദ്ദേശിച്ചിരിക്കുന്നതെന്ന് അറിയില്ലല്ലോ. തൃശ്ശൂരുക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഞാന്‍ ചുള്ളനായിട്ടാണ് അവിടെ എത്തിയിരിക്കുന്നത്. എന്താ ഉദ്ദേശിക്കുന്നതെന്ന് ഞാന്‍ ഗിരീഷിനോട് ചോദിച്ചു. കുറച്ചു പ്രായമായ കഥാപാത്രമാണ് ഇതെന്ന് പറഞ്ഞു. അങ്ങനെ എന്റെ കുറച്ച് നരയൊക്കെ വച്ച് പ്രായമാക്കുകയാരിന്നു'-ചെമ്പില്‍ അശോകന്‍.
അതേസമയം, 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' വിദേശ മാര്‍ക്കറ്റുകളിലും വന്‍ വിജയം നേടുന്നു. പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സാക്നില്‍കിന്റെ കണക്കുപ്രകാരം, ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ഈ നിവിന്‍ പോളി ചിത്രത്തിന്റെ ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍ ഇതിനോടകം 330.86 കോടി രൂപയാണ് പിന്നിട്ടിരിക്കുന്നത്.